ഡെപ്യൂട്ടേഷന്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ ഡയറക്ടര്‍/പ്രൊഫസര്‍ തസ്തികയിലും പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗത്തില്‍ പ്രൊഫസര്‍ തസ്തികയിലും കെ.എസ്.ആര്‍. വ്യവസ്ഥകള്‍ പ്രകാരം ഡെപ്യൂട്ടേഷന്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി. റഗുലേഷന്‍ അനുശാസിക്കുന്ന യോഗ്യതകളുള്ള യൂണിവേഴ്‌സിറ്റി/ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകളിലേയും കേന്ദ്ര/സംസ്ഥാന/അര്‍ദ്ധ സര്‍ക്കാര്‍ അക്കാദമിക് സ്ഥാപനങ്ങളിലേയും അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 21-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് മാതൃസ്ഥാപനത്തില്‍ നിന്നുള്ള എന്‍.ഒ.സി. സഹിതം അപേക്ഷയുടെ പകര്‍പ്പ് ജൂണ്‍ 28-ന് മുമ്പായി കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ തസ്തികയിലേക്ക് 2018-ലെ യു.ജി.സി. റഗുലേഷന്‍സില്‍ പ്രൊഫസര്‍ തസ്തികയിലേക്ക് നിര്‍ദ്ദേശിച്ച യോഗ്യതകളുള്ള അസോസിയേറ്റ് പ്രൊഫസര്‍മാര്‍ക്കും അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട യോഗ്യതകളുള്ളവരുടെ അഭാവത്തില്‍ അവരേയും പരിഗണിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പി.ആര്‍. 699/2022
റേഡിയേഷന്‍ ഫിസിക്‌സ് അസി. പ്രൊഫസര്‍
കരാര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ റേഡിയേഷന്‍ ഫിസിക്‌സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍നിയമനം നടത്തുന്നതിനായി റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിശദമായ ബയോഡാറ്റ സര്‍വകലാശാലാ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ജൂണ്‍ 10 വരെ സമര്‍പ്പിക്കാം. യോഗ്യരായവരെ അഭിമുഖ വിവരം നേരില്‍ അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 700/2022
തിയേറ്റര്‍ ഫോട്ടോഗ്രാഫര്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂരിലുള്ള സ്‌കൂള്‍ ഓഫ് ഡ്രാമാ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ തിയേറ്റര്‍ ഫോട്ടോഗ്രാഫര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ജൂണ്‍ 2-ന് സര്‍വകലാശാലാ ഭരണ വിഭാഗത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍. പി.ആര്‍. 701/2022
നഴ്‌സിംഗ് അസിസ്റ്റന്റ് അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ ഹെല്‍ത്ത് സെന്ററില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ജൂണ്‍ 8-ന് രാവിലെ 9.30-ന് സര്‍വകലാശാലാ ഭരണ വിഭാഗത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍. പി.ആര്‍. 702/2022
കോച്ച് നിയമനം – വാക് ഇന്‍ ഇന്റര്‍വ്യു
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍, സോഫ്റ്റ് ബോള്‍ കോച്ച് തസ്തികയില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ ജൂണ്‍ 6-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ ഭരണ വിഭാഗത്തില്‍ നടക്കുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍. പി.ആര്‍. 703/2022
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
ഒന്ന്, രണ്ട് വര്‍ഷ ബിരുദ കോഴ്‌സുകളുടെ പാര്‍ട്ട്-1 ഇംഗ്ലീഷ് സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ജൂണ്‍ 26-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 704/2022
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്., ബി.ടെക്, ബി.ടെക് പാര്‍ട്ട് ടൈം നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ ബി.ടി.എ. നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.