Friday, August 15

ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന് പരാതി

തിരൂരങ്ങാടി: ബാങ്ക് കളക്ഷൻ ഏജന്റായ യുവാവിനെ കാണാനില്ലെന്ന് പരാതി. കക്കാട് സ്വദേശിയായ പങ്ങിണിക്കാടൻ സൈതലവിയുടെ മകൻ സർഫാസിനെ (41) യാണ് കാണാതായത്. തിരൂരങ്ങാടി സർവ്വീസ് സഹകരണ ബാങ്ക് കക്കാട് ബ്രാഞ്ചിലെ കളക്ഷൻ ഏജന്റാണ്. മുൻസിപ്പൽ യൂത്ത് ലീഗ് ഭാരവാഹിയും പൊതു പ്രവർത്തകനുമാണ്. ബന്ധുക്കൾ തിരൂരങ്ങാടി പോലീസിൽ പരാതി നൽകി.

error: Content is protected !!