തിരൂരങ്ങാടി ലയൺസ് കൊടിഞ്ഞി സ്‌കൂളിന് സ്മാർട്ട് ടി.വി നൽകി


തിരൂരങ്ങാടി: ലയൺസ് ക്ലബ് ഇൻ്റർനാഷണൽ അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള വിദ്യാലങ്ങളേ ദത്തെടുക്കുന്ന പദ്ധതിയുടെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് തിരൂരങ്ങാടിയുടെ നേതൃത്വത്തിൽ കൊടിഞ്ഞി കടുവാളൂർ എ.എം.എൽ.പി സ്കൂളിലേക്ക് സ്മാർട്ട് ടി.വിയും പ്രഥമ സുശ്രൂഷ കിറ്റുകളും നൽകി.
ചടങ്ങിൽ ലയൺസ് ക്ലബ്ബ് ഭാരവാഹികളിൽനിന്നും വാർഡ് അംഗം ഊർപ്പായി സൈതലവി, പ്രഥമാധ്യാപകൻ എ.പി അബ്ദുസമദ്, പി.ടി.എ പ്രസിഡന്റ് മുഷ്‌താഖ്‌ കൊടിഞ്ഞി എന്നിവർ ഏറ്റുവാങ്ങി. ചടങ്ങ് വാർഡ് മെംബർ ഊർപ്പായി സൈതലവി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എ.കെ നിസാമുദ്ദീൻ, അധ്യക്ഷനായി.
ലയൺസ് ക്ലബ് ഭാരവാഹികളായ സിദ്ധീഖ് പനക്കൽ, കെ.ടി ഷാജു, ഡോ.സ്‌മിത അനി, അബ്ദുൽ അമർ, ഷാഫി പ്രിമിയർ, ആസിഫ് പത്തൂർ,എം.പി സിദ്ധീഖ് ,എം.എൻ നൗഷാദ് നൗഷാദ് , സലിം അമ്പാടി, ജാഫർ ഓർബിസ്,സി.എച്ച് ഷിബിലി,എം ഖമറുന്നിസ,സ്‌കൂൾ ഒ.എസ്.എ അംഗം എം.കെ റഷീദ്, കെ.എം.ഹാജറ ടീച്ചർ സംസാരിച്ചു.

error: Content is protected !!