Monday, August 18

അസാപിൽ ഡ്രോൺ പൈലറ്റ് കോഴ്‌സ്

കൃഷി, സർവേ, ഫോട്ടോഗ്രാഫി തുടങ്ങിയ നിരവധി മേഖലകളിൽ ഡ്രോണുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സ്ഥാപനമായ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകൾ മുഖേന ഡ്രോൺ പൈലറ്റ് പരിശീലനം സംഘടിപ്പിക്കുന്നു. ഡ്രോൺ പറത്താൻ ആവശ്യമായ പ്രായോഗിക പരിശീലനം ലഭിക്കുന്നതോടൊപ്പം കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നൽകുന്ന 10 വർഷം കാലാവധിയുള്ള റിമോട്ട് പൈലറ്റ് ലൈസൻസ് ലഭിക്കും. 18നും 65 നും മധ്യേ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയും ഇംഗ്ലീഷ് പരിജ്ഞാനവും പാസ്‌പോർട്ടും ഉള്ളവർക്ക് അപേക്ഷിക്കാം. സ്‌മോൾ കാറ്റഗറി ഡ്രോൺ പൈലറ്റ് ട്രെയിനിങ്, അഗ്രിക്കൾച്ചറൽ ഡ്രോൺ പൈലറ്റ് ട്രെയിനിങ് തുടങ്ങി അഞ്ചും ഏഴും ദിവസത്തെ കോഴ്‌സിൽ ഉദ്യോഗാർത്ഥിയുടെ സൗകര്യപ്രകാരം തിരഞ്ഞെടുക്കാവുന്ന ബാച്ചുകൾ ലഭ്യമാണ്. കൂടാതെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. ഫോൺ: 9495999704.

error: Content is protected !!