Tag: Farm

സപ്ലൈക്കോ നെല്ല് സംഭരണം മുണ്ടകന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
Other

സപ്ലൈക്കോ നെല്ല് സംഭരണം മുണ്ടകന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സപ്ലൈക്കോ നെല്ല് സംഭരണം 2022-23 മുണ്ടകന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2023 മാര്‍ച്ച് 31ന് മുമ്പ് നെല്ല് കൊയ്ത് സംഭരണത്തിനായി നല്‍കാന്‍ കഴിയുന്ന കര്‍ഷകര്‍ ഇപ്പോള്‍ രജിസ്‌ട്രേഷന്‍ നടത്തണം. ഇനി മുതല്‍ സംഭരിച്ച നെല്ലിന്റെ പണം നേരിട്ട് അക്കൗണ്ടില്‍ നല്‍കുന്നു. പിആര്‍എസ് ലോണ്‍ സംവിധാനം നിര്‍ത്തലാക്കി. എല്ലാ കര്‍ഷകരും പുതുതായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. അപേക്ഷ പുതുക്കി നല്‍കുന്ന രീതി ഉണ്ടായിരിക്കില്ല. സ്വന്തം, പാട്ടം(താല്‍ക്കാലികം)ഭൂമിയില്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ പ്രിന്റ് പകര്‍പ്പ് ഒപ്പിട്ടത് കൃഷിഭവനില്‍ നല്‍കണം. ഒരു കര്‍ഷകന് തന്നെ സ്വന്തം, പാട്ടം എന്നിങ്ങനെ കൃഷിയുണ്ടെങ്കില്‍ രണ്ട് അപേക്ഷ ആയി പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. വെള്ള, ചുവപ്പ് നെല്ല് ഇനങ്ങള്‍ ഒരാള്‍ തന്നെ കൃഷി ചെയ്തിട്ടുണ്ടെങ്കില്‍ രണ്ട് അപേക്ഷയായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. പാട്ടകൃഷി ചെയ്...
Other

ജലക്ഷാമത്താൽ നെൽകൃഷി ഉണങ്ങുന്നു, വെള്ളമെത്തിക്കാൻ നടപടി തുടങ്ങി

നന്നമ്പ്ര പഞ്ചായത്തിലെ തിരുത്തി, മോര്യ കാപ്പ് പാടശേഖരങ്ങളിൽ 500 ഏക്കർ നെൽ കൃഷി യാണ് വെള്ളമില്ലാത്തതിനാൽ കരിഞ്ഞുണ ങ്ങുന്നത്. മോര്യകാപ്പിലെയും തോടുകളിലെയും കുഴികളിലെയും വെള്ളം വറ്റിയതോടെ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. കടുത്ത വേനലും ആയതോടെ വയൽ വീണ്ടു കീറിയിരിക്കുകയാണ്. ബാക്കിക്കയം തടയണ തുറന്നാൽ ഈ ഭാഗത്തേക്ക് വെള്ളമെത്തും. കര്ഷകരുടെ ആവശ്യം പരിഗണിച്ച് റവന്യൂ, കൃഷി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു കര്ഷകരുടെ പ്രയാസം നേരിൽ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 10 സെന്റീമീറ്റർ ഷട്ടർ തുറക്കാൻ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചെങ്കിലും ഷട്ടർ തുറക്കാനെതിയപ്പോൾ ആ ഭാഗത്തെ ജനപ്രതിനിധികളുടെ പ്രതിഷേധം കാരണം തുറക്കാൻ പറ്റിയില്ല. ഇതേ തുടർന്ന് കലക്റ്ററുടെ നിർദേശപ്രകാരം തഹസിൽദാറും മറ്റു വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരും നടത്തിയ ചർച്ചയിൽ കര്ഷകരുടെ ആവശ്യപ്രകാരം 4 കിലോമീറ്റർ ദൂര...
Other

വെള്ളത്തിന് വേണ്ടിയുള്ള ‘യുദ്ധം’ തുടങ്ങി, പഞ്ചായത്തും കർഷകരും ശുദ്ധജലത്തിനായി തർക്കത്തിൽ

തിരൂരങ്ങാടി: ഇനി യുദ്ധം കുടിവെള്ളത്തിനായിരിക്കും എന്നു മുമ്പേ പ്രവചനങ്ങൾ നടന്നിട്ടുണ്ട്. അതിനെ സാധൂകരിക്കും വിധമാണ് ഇപ്പോൾ വെള്ളത്തിന്റെ പേരിലുള്ള തർക്കങ്ങൾ. തിരൂരങ്ങാടി താലൂക്കിലാണ് വെള്ളത്തിനായി ഏതാനും വർഷങ്ങളായി തർക്കം തുടരുന്നത്. വേങ്ങര- തിരൂരങ്ങാടി ബന്ധിപ്പിച്ച് ബാക്കിക്കയത്തെ തടയണയുടെ പേരിലാണ് വേനൽ കാലങ്ങളിൽ തർക്കം മുറുകുന്നത്. 6 പഞ്ചായത്തുകളിലെ ജലനിധി പദ്ധതിക്കായി നിർമിച്ചതാണ് ബാക്കിക്കയം തടയണ. വേനൽ കാലത്ത് അടക്കുകയും വര്ഷകാലത്ത് തുറക്കുകയും ചെയ്യും. വേനൽ കാലത്ത് അടച്ചിടുമ്പോൾ താഴ്ഭാഗത്തേക്ക് വെള്ളം കിട്ടാത്തത് സംബന്ധിച്ചാണ് തർക്കം. നന്നംബ്ര, തിരൂരങ്ങാടി ഉൾക്കൊള്ളുന്ന ഭാഗങ്ങളിൽ ആയിരക്കണക്കിന് ഹെക്റ്ററിൽ പുഞ്ച കൃഷി ചെയ്യുന്നുണ്ട്. വേനൽ രൂക്ഷമാകുന്ന സമയത്ത് കൃഷിക്ക് വെള്ളം കിട്ടാതെ ഇവർ പ്രയാസപ്പെടുന്നു. വർഷത്തിൽ ഒരു തവണ മാത്രം നടക്കുന്നതായതിനാൽ ഒരു വർഷത്തേക്കുള്ള ഇവരുദ്എ അധ്വാനമാണ് ഈ...
error: Content is protected !!