മാനന്തവാടിയിൽ ബൈക്ക് അപകടം; കുണ്ടൂർ സ്വദേശി മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

മാനന്തവാടി: ബൈക്ക് അപകടത്തിൽ തിരൂരങ്ങാടി കുണ്ടൂർ സ്വദേശി മരിച്ചു, ഒരാൾക്ക് പരിക്കേറ്റു.

വളളിയൂർ കാവ് ഫയർ സ്റ്റേഷന് സമീപം ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കുണ്ടൂർ ജയറാം പടി സ്വദേശി ഉപ്പും തറ സലീമിന്റെ മകൻ അജ്സൽ (20) ആണ് മരിച്ചത്. കുണ്ടൂർ അത്താണിക്കൽ ടർഫിന് സമീപം പുളിക്കപ്പറമ്പിൽ സലീമിന്റെ മകൻ

ഇസ്മായിൽ(20) നാണ് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം എന്നാണ് അറിയുന്നത്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!