
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് ബൈപ്പാസില്‍ നിന്നും 40 അടി താഴ്ചയിലുള്ള സര്‍വീസ് റോഡിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടുകാല്‍ ചരുവിള പുത്തന്‍ വീട്ടില്‍ ജി മഹേഷാണ് ( 23) മരിച്ചത്. കഴക്കൂട്ടം – കാരോട് ബൈപ്പാസിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് ഭിത്തിയിലിടിച്ച് 40 അടി താഴ്ചയിലുള്ള സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി മുക്കോല കല്ലുവെട്ടാന്‍കുഴി സര്‍വ്വീസ് റോഡിലാണ് അപകടം നടന്നത്. ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് 40 അടി താഴെയുളള സര്‍വ്വീസ് റോഡിലേക്ക് വീഴുകയായിരുന്നു. രക്തം വാര്‍ന്ന് അബോധാവസ്ഥയിലായിരുന്നു യുവാവ്. നാട്ടുകാര്‍ ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് വിഴിഞ്ഞത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിര്‍മ്മാണത്തൊഴിലാണിയാണ് മരിച്ച മഹേഷ്.