അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ വനിതാ ക്രിക്കറ്റ്: കാലിക്കറ്റിന് രണ്ടാം സ്ഥാനം

ഭുവനേശ്വര്‍ കെ.ഐ.ഐ.ടി. സര്‍വകലാശാലയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ വനിതാ ക്രിക്കറ്റ്  ടൂര്‍ണമെന്റില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് രണ്ടാംസ്ഥാനം. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ നിന്ന് വനിതാ വിഭാഗത്തില്‍ ഒരു യൂണിവേഴ്‌സിറ്റി ടീമിന് അഖിലേന്ത്യാതലത്തില്‍ രണ്ടാം സ്ഥാനം ലഭിക്കുന്നത്. ആദ്യ ലീഗ് റൗണ്ടിലും നോക്കൗട്ട് റൗണ്ടിലും അജയ്യരായാണ് കാലിക്കറ്റ് ഫൈനലില്‍ എത്തിയത്.


ലീഗ് റൗണ്ടില്‍ റോതക് എം.ഡി., പൂണെ സാവിത്രി ഫൂലെ, കല്‍ക്കട്ട സര്‍വകലാശാലകളെ ജയിച്ചെത്തിയ കാലിക്കറ്റ് ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ മൈസൂര്‍ യൂണിവേഴ്‌സിറ്റിയെയും സെമിഫൈനലില്‍ ആതിഥേയരായ കെ.ഐ.ഐ.ടിയെയും പരാജയപ്പെടുത്തി. ഫൈനലില്‍ റോത്തക് എം.ഡി. യൂണിവേഴ്സിറ്റിയോട് ആറ് റണ്‍സിന് വിജയം നഷ്ടമായി.


മാള കാര്‍മല്‍ കോളേജില്‍ പഠിക്കുന്ന ഐ.വി ദൃശ്യയാണ് ടീം ക്യാപ്റ്റന്‍. പരിശീലകര്‍ കെ. അക്ബര്‍ (എം.ഇ.എസ്. കോളേജ് പൊന്നാനി) , ഡോ. അതുല്‍ മീത്തല്‍ (ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കോഴിക്കോട്). അസിസ്റ്റന്റ് കോച്ചും ലേഡി മാനേജറുമായി പ്രവര്‍ത്തിച്ചത് യു.പി. ഫര്‍ഹ ഷിറിന്‍ (മലബാര്‍ ക്രിസ്റ്റ്റ്റിയന്‍ കോളേജ്, കോഴിക്കോട്).

error: Content is protected !!