അയാള്‍ തെരഞ്ഞെടുപ്പ് കമീഷണര്‍ അല്ല മുസ്ലിം കമീഷണര്‍ ആണ് ; വിവാദ പരാമര്‍ശവുമായി ബിജെപി എംപി

മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ.ഖുറേഷിക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ. ‘ഖുറേഷി പ്രവര്‍ത്തിച്ചത് ഇന്ത്യയുടെ ഇലക്ഷന്‍ കമ്മിഷണര്‍ ആയല്ല, മറിച്ച് മുസ്ലിം കമ്മിഷണര്‍ ആയാണ്’ എന്ന് ദുബെ എക്‌സില്‍ കുറിച്ചു. ഇന്ത്യയുടെ 17ാം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയിരുന്നു എസ്.വൈ.ഖുറേഷി.

നേരത്തെ വഖഫ് നിയമ ഭേദഗതിക്കെതിരെ ഖുറേഷി പ്രതികരിച്ചിരുന്നു. മുസ്ലിങ്ങളുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ പൈശാചികമായ പദ്ധതി മാത്രമാണ് വഖഫ് നിയമ ഭേദഗതിയെന്നും സുപ്രീം കോടതി ഇതു നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിമര്‍ശനവുമായി ദുബെ രംഗത്തെത്തിയത്.

”ഏറ്റവുമധികം ബംഗ്ലദേശ് കുടിയേറ്റക്കാര്‍ക്ക് ജാര്‍ഖണ്ഡിലെ സന്താള്‍ പര്‍ഗാന മേഖലയില്‍ വോട്ടര്‍ ഐഡി അനുവദിക്കപ്പെട്ടത് നിങ്ങളുടെ കാലത്താണ്. മുസ്ലിം കമ്മിഷണര്‍ ആയാണ് നിങ്ങള്‍ പ്രവര്‍ത്തിച്ചത്. ഇസ്ലാം ഇന്ത്യയില്‍ വരുന്നത് എഡി 712ലാണ്. അതിനു മുന്‍പ് ഹിന്ദുക്കളുടേതും ആദിവാസികളുടേതും ജൈനമത വിശ്വാസികളുടേതുമായിരുന്നു ഈ ഭൂമി. എന്റെ നാടായ വിക്രംശില ഖില്‍ജികള്‍ തീയിട്ടു നശിപ്പിക്കുകയായിരുന്നു. ആദ്യം ചരിത്രം വായിക്കൂ.” ദുബെ എക്‌സില്‍ കുറിച്ചു.

error: Content is protected !!