ഗുജറാത്തില്‍ വോട്ടെടുപ്പിന് മുമ്പേ ജയിച്ച് ബിജെപി സ്ഥാനാര്‍ഥി

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്ത് ലോക്‌സഭാ സീറ്റില്‍ വോട്ടെടുപ്പിന് മുമ്പേ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളുകയും ഏഴ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മത്സരത്തില്‍ നിന്നും പിന്മാറുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പിന് മുമ്പേ വിജയിച്ചത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നീലേഷ് കുംഭാനിയുടെയും ഡമ്മി സ്ഥാനാര്‍ഥിയുടെയും പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. നാമനിര്‍ദേശ പത്രികയില്‍ നിലേഷിനെ നിര്‍ദേശിച്ച മൂന്നു പേരും പിന്മാറിയതാണ് പത്രിക തള്ളാന്‍ കാരണം. മുകേഷ് ദലാലിനെ എംപിയായി അംഗീകരിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് സൂറത്ത് ജില്ലാ കലക്ടര്‍ കൈമാറി.

error: Content is protected !!