
അസി. സെക്യൂരിറ്റി ഓഫീസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലയയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 30,995 രൂപ.
യോഗ്യത: എസ്.എസ്.എല്‍.സി. പാസായിരിക്കണം. ഇന്ത്യന്‍ സൈനിക സര്‍വീസില്‍ നായക് അല്ലെങ്കില്‍ തത്തുല്യ തസ്തികയില്‍ സേവനം ചെയ്ത പരിചയം. അപേക്ഷകര്‍ക്ക് 2025 ജനുവരി ഒന്നിന് 45 വയസ്സ് കവിയാന്‍ പാടില്ല. വിജ്ഞാപനമിറങ്ങി 15 ദിവസത്തിനകം ഓണ്‍ലൈന്‍ വഴി അപേക്ഷികേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക www.uoc.ac.in
എം.ബി.എ. പ്രവേശനം: മെയ് അഞ്ച് വരെ അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം/പാര്‍ട്ട് ടൈം), സ്വാശ്രയ കോളേജുകള്‍ (ഓട്ടണമസ് ഒഴികെ) എന്നിവയില്‍ 2025 വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2025 മെയ് അഞ്ചിന് വൈകീട്ട് നാലുമണി വരെ നീട്ടി.
സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. ഓട്ടണമസ് കോളേജില്‍ പ്രവേശനം അഗ്രഹിക്കുന്നവര്‍ കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടേണ്ടതാണ്. ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ബിരുദ യോഗ്യത മാര്‍ക്ക് ലിസ്റ്റ്/ഗ്രേഡ് കാര്‍ഡിന്റെ ഒറിജിനല്‍ പ്രവേശനം അവസാനിക്കുന്നതിനു മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകര്‍ KMAT 2025/CMAT 2025/CAT 2024 യോഗ്യത നേടിയിരിക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ (www.admission.uoc.ac.in) പ്രസിദ്ധീകരിച്ച പ്രോസ്‌പെക്ടസ് കാണുക. ഫോണ്‍ : 0494 2407017, 2407016, 2660600.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2024 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും നവംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.
ഐ.പി.ആർ. അസോസിയേറ്റ് നിയമനം
കാലിക്കറ്റ് സർവകലാശാലാ ഐ.പി.ആർ. സെല്ലിലേക്ക് കരാറടിസ്ഥാനത്തിലുള്ള ഐ.പി.ആർ. അസോസിയേറ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ മെയ് ആറിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
പി.ആർ. 446/2025
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.