Saturday, January 10

ഹൗ റ്റു ബി എ ഗുഡ് ടീച്ചര്‍ ; മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ ഹൗ റ്റു ബി എ ഗുഡ് ടീച്ചര്‍ എന്ന വിഷയത്തില്‍ മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. മോട്ടിവേഷന്‍ ട്രെയിനറും, മെന്റലിസ്റ്റും, അക്കാദമിക് മജിഷ്യനുമായ അനില്‍ പരപ്പനങ്ങാടി ക്ലാസ് എടുത്തു. വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവദിച്ചു. സെന്റര്‍ കോഡിനേറ്റര്‍ ടി. ജിഷ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലൈബ്രേറിയന്‍ എ.വി ജിത്തു വിജയ് സ്വാഗതവും, അധ്യാപിക കെ. കെ. ഷെബീബ നന്ദിയും പറഞ്ഞു.

error: Content is protected !!