വേങ്ങര തോട്ടിലെ മരങ്ങളും അടിഞ്ഞു കൂടിയ മണ്ണും നീക്കം ചെയ്യണം : നിവേദനം നല്‍കി

വേങ്ങര : വേങ്ങര തോട്ടിലെ മരങ്ങളും അടിഞ്ഞു കൂടിയ മണ്ണും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കൂരിയാട് ബ്രാഞ്ച് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നിവേദനം നല്‍കി. കാല വര്‍ഷം ശക്തി പ്രാപിക്കുന്ന സമയത്ത് വേങ്ങര തോട്ടിലെ കാട്ടില്‍ ചിറ മുതല്‍ പനമ്പുഴ വരെ വെള്ളം ഒഴുക്കിന് തടസ്സമായി തോട്ടില്‍ വളര്‍ന്ന മരങ്ങളും തോട്ടില്‍ അടിഞ്ഞ് കൂടിയ മണ്ണും കാല വര്‍ഷം തുടങ്ങുന്നതിന് മുമ്പ് എടുത്ത് മാറ്റി താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെയും കര്‍ഷകരുടെയും ഭീതി അകറ്റാന്‍ അധികാരികള്‍ എത്രയും പെട്ടെന്ന് പരിഹാരം കാണണം എന്ന് ഭാരവാഹികള്‍ നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

എസ്ഡിപിഐ കൂരിയാട് ബ്രാഞ്ച് പ്രസിഡന്റ് അബ്ദുല്‍ മുജീബ് ആണ് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നിവേദനം സമര്‍പ്പിച്ചത്. സലാം വികെ, നൗഷാദ് ഇവി, അയ്യൂബ് ചെമ്പന്‍ , എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!