കെഎന്‍എം വേങ്ങര മണ്ഡലം മുജാഹിദ് സമ്മേളനം ഇന്ന്

വേങ്ങര :’നവോത്ഥാനം പ്രവാചക മാതൃക’ എന്ന പ്രമേയത്തില്‍ കെഎന്‍എം വേങ്ങര മണ്ഡലം മുജാഹിദ് സമ്മേളനം ഇന്ന് (ഏപ്രില്‍ 29 ചൊവ്വാഴ്ച) രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണിവരെ വിപുലമായ രീതിയില്‍ വലിയോറ മുതലമാട് പിസിഎം ഓഡിറ്റോറിയ ത്തില്‍ വെച്ച് സംഘടിപ്പിക്കും. രാവിലെ 8 30ന് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. രാവിലെ 9 മണി മുതല്‍ 10 മണി വരെ നടക്കുന്ന ഉദ്ഘാടന സമ്മേളനം കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. വേങ്ങര മണ്ഡലം എംഎല്‍എ പികെ കുഞ്ഞാലിക്കുട്ടി മുഖ്യ അഥിതി ആയിരിക്കും. സംസ്ഥാന ജില്ലാ ഭാരവാഹികളും സാമൂഹിക രാഷ്ട്രീയ നേതാക്കളും ഉദ്ഘാടന സെക്ഷനില്‍ പങ്കെടുക്കും.

തുടര്‍ന്ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന പഠന ക്ലാസില്‍ തൗഹീദ് മനുഷ്യകത്തിന്റെ രക്ഷാ കവചം എന്ന വിഷയത്തില്‍ മുഹമ്മദ് സലീം സുല്ലമിയും, സലഫുകളുടെ മാതൃക എന്ന വിഷയത്തില്‍ ഹദിയത്തുള്ള സലഫി, നവോത്ഥാന വഴിയിലെ പൗരോഹിത്യ തടസ്സങ്ങള്‍ എന്ന വിഷയത്തില്‍ നസീറുദ്ദീന്‍ റഹ്‌മാനി. എന്നിവര്‍ ക്ലാസ്സ് എടുക്കും. ഉച്ചയ്ക്ക് ഒരു മണിമുതല്‍ രണ്ടുമണിവരെ നമസ്‌കാരത്തി നും, ഉച്ചഭക്ഷണത്തിനുമായി മാറ്റിവെക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍മൂന്നു മണിവരെ നടക്കുന്ന വനിത സമ്മേളനത്തില്‍ നവോത്ഥാനം വിവാഹ രംഗത്തും എന്ന വിഷയത്തില്‍ ആയിഷ ചെറുമുക്ക് ക്ലാസ് എടുക്കും. മൂന്നു മണി മുതല്‍ 5 മണി വരെ നടക്കുന്ന തുടര്‍പഠന ക്ലാസ്സില്‍ ലഹരി, പ്രതിരോധം തീര്‍ക്കുക നാം എന്ന വിഷയത്തില്‍ ഷാഹിദ് മുസ്ലിം ഫാറൂഖി. ഇസ്ലാം പ്രത്യാശയുടെയും പ്രതീക്ഷയുടെയും മതം എന്ന വിഷയത്തില്‍ ശരീഫ് മേലേതില്‍ എന്നിവര്‍ ക്ലാസെടുക്കും.നാളെ പകല്‍ മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വ്യത്യസ്തമായ പഠനാര്‍ഹമായ പരിപാടിയില്‍ വേങ്ങര മണ്ഡലത്തിലുള്ള മുഴുവന്‍ പ്രവര്‍ത്തകരും അനുഭാവികളും നാട്ടുകാരും കുടുംബസമേതം ആദ്യവസാനം വരെ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സമ്മേളന സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു.

error: Content is protected !!