ബിജെപി നേതാവ് വിവി രാജേഷിനെതിരെ പോസ്റ്റര്‍ പതിപ്പിച്ച സംഭവം ; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍, കേസില്‍ പ്രമുഖ ബിജെപി നേതാവിന് പങ്കുള്ളതായി സൂചന

തിരുവനന്തപുരം : ബിജെപി മുന്‍ ജില്ലാ അധ്യക്ഷന്‍ വി.വി രാജേഷിനെതിരെ പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നാഗേഷ്, മോഹന്‍, അഭിജിത്ത് എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ആര്യശാല,വലിയശാല മേഖലയിലെ പ്രവര്‍ത്തകരാണ് മൂന്നു പേരും. ജില്ലയിലെ ബിജെപിയുടെ മറ്റൊരു പ്രമുഖ നേതാവിന് സംഭവത്തില്‍ പങ്കുള്ളതിന്റെ തെളിവുകള്‍ പോലിസ് കൈവശം ഉള്ളതായി സൂചനയുണ്ട്.

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായതിന് തൊട്ടു പിന്നാലെയാണ് തിരുവനന്തപുരത്ത് വി.വി രാജേഷിനെതിരെ പോസ്റ്റര്‍ പതിപ്പിച്ചത്. ബിജെപി പഴയ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും രാജേഷിന്റെ വീടിന് മുന്നിലുമായിരുന്നു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറെ തോല്‍പ്പിക്കാന്‍ രാജേഷ് ശ്രമിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

error: Content is protected !!