
തിരുവനന്തപുരം : ചട്ടം ലംഘിച്ച് ആര്‍എസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടില്‍ രഹസ്യയോഗം ചേര്‍ന്ന സംഭവം ഗൗരവത്തോടെ കാണണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കുമരകത്തെ റിസോര്‍ട്ടില്‍ വച്ചാണ് രഹസ്യ യോഗം ചേര്‍ന്നത്. സംഭവത്തില്‍ ആര്‍എസ്എസ് അനുഭാവികളായ 18 ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റി. ഭരണപരമായ സൗകര്യത്തിന് എന്ന പേരിലാണ് സ്ഥലംമാറ്റം.
ജനുവരി 17ന് രാത്രിയിലാണ് 13 ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാരും 5 അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരും കോട്ടയം കുമരകത്തെ റിസോര്‍ട്ടില്‍ യോഗം ചേര്‍ന്നത്. വിവിധ ജയിലുകളിലെ ഉദ്യോഗസ്ഥരുടെ ഒത്തുചേരല്‍ ഗൗരവത്തോടെ കാണണമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലമാറ്റം. സംഘടന രൂപീകരിച്ചതായോ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതായോ തെളിവ് ലഭിച്ചിട്ടില്ലെന്ന് ജയില്‍ വകുപ്പ് പറയുന്നു. ഒത്തുചേരലിനെതിരെ ജയില്‍മേധാവിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും പാര്‍ട്ടിപരമായിരുന്നില്ല ഒത്തുചേരല്ലെന്നുമാണ് ജയില്‍വകുപ്പിന്റെ വിശദീകരണം. എന്നാല്‍ പല റാങ്കുകളിലുമായുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്തുചേരല്‍ പെട്ടെന്നുണ്ടായതല്ലെന്നും ഇതിന് പിന്നില്‍ കൂടിയാലോചനയുണ്ടായിട്ടുണ്ടെന്നുമാണ് ഇന്റലിജന്‍സിന്റെ അനുമാനം. സംഘടിക്കരുതെന്ന ചട്ടം ലംഘിച്ചാണ് ഉദ്യാഗസ്ഥര്‍ ഒത്തുകൂടിയത്.