
ദില്ലി: കെപിസിസി അധ്യക്ഷനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എയെ തെരഞ്ഞെടുത്തു. അടൂര്‍ പ്രകാശ് ആണ് യുഡിഎഫ് കണ്‍വീനര്‍. നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയിലെത്തി. പിസി വിഷ്ണുനാഥ്, എപി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവര്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരാണ്.
നിലവിലെ അധ്യക്ഷനായിരുന്ന സുധാകരന്റെയും കണ്‍വീനറായിരുന്ന എംഎം ഹസന്റെയും സംഭാവനകളെ അഭിനന്ദിക്കുന്നുവെന്നും കെപിസിസി പ്രസ്താവനയില്‍ വ്യക്തമാക്കി.