മലപ്പുറം താലൂക് ആശുപത്രി ; കിടത്തി ചികിത്സ അവതാളത്തിലായിട്ട് ഒരു വർഷം, അനക്കമില്ലാതെ അധികൃതർ

മലപ്പുറം : മലപ്പുറം താലൂക് ആശുപത്രിയിലെ കിടത്തി ചികിത്സയും അനുബന്ധ സേവനങ്ങളും ഒരുവർഷത്തോളമായി അവതാളത്തിലാണെന്ന് ആക്ഷേപം. 116 ബെഡുകളുണ്ടായിരുന്ന ആശുപത്രിയിൽ നിലവിൽ 30 ബെഡുകളിൽ മാത്രമാണ് കിടത്തി ചികിത്സ നൽകുന്നത്. അധികൃതരുടെ കൃത്യമായ ഇടപെടൽ ഇല്ലാത്തത് കാരണം രോഗികൾ പ്രയാസത്തിലാണ്.

താലൂക്ക് ആശുപത്രിയോടുളള അനാസ്ഥക്കെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകാനിരിക്കുകയാണ് മലപ്പുറം താലൂക് ആശുപത്രി സംരക്ഷണ സമിതി. ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കാൻ മലപ്പുറത്തെ ജനപ്രതിനിധികൾ ശക്തമായ ഇടപെടൽ നടത്താൻ തയ്യാറാകണമെന്ന് ആശുപത്രി സംരക്ഷണ സമിതി ചെയർമാൻ സംജീർ വാറങ്കോട് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2021 ൽ ആശുപത്രിക്ക് ഒമ്പത് കോടി രൂപ കേന്ദ്ര ഫണ്ട് അനുവദിച്ചെങ്കിലും ഇതുവരെ അത് ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള ബിൽഡിങ്ങിൽ കിടത്തി ചികിത്സ നിർത്തി ഒമ്പത് മാസങ്ങൾക്ക് മുമ്പ് അന്നത്തെ സൂപ്രണ്ട് കെട്ടിടത്തിന് അൺഫിറ്റ് നൽകിയതാണ്. അന്നുമുതലാണ് ആശുപത്രിയിൽ കിടത്തി ചികിത്സ നിർത്തിവെച്ചതെന്നും സംരക്ഷണ സമിതി ഭാരവാഹികളായ സംജീർ, ഷാജി എന്നിവർ പറഞ്ഞു.

error: Content is protected !!