Tuesday, January 20

പിന്നോട്ട് എടുത്ത് പഠിക്കുന്നതിനിടെ ബ്രേക്കിനു പകരം ചവിട്ടിയത് ആക്‌സിലേറ്ററില്‍; വീട്ടമ്മയും കാറും വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു

കോഴിക്കോട്: ഫറോക്കില്‍ പിന്നോട്ട് എടുത്തു പഠിക്കുന്നതിനിടെ ബ്രേക്കിനു പകരം ആക്‌സിലേറ്ററില്‍ അബദ്ധത്തില്‍ ചവിട്ടിയ വീട്ടമ്മയും കാറും വീട്ടില്‍ തന്നെയുള്ള കിണറ്റില്‍ വീണു. ഫറോക്ക് പെരുമുഖത്ത് കാറ്റിങ്ങല്‍ പറമ്പ് വൃന്ദാവനത്തില്‍ സ്‌നേഹലത (60) ഓടിച്ച കാറാണ് കാറാണ് കിണറ്റില്‍ വീണത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

14 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് സ്‌നേഹലത ഓടിച്ച കാര്‍ വീണത്. ഡ്രൈവിങ് പഠിച്ച സ്‌നേഹലത കാര്‍ സ്ഥിരമായി റിവേഴ്‌സ് ഗിയര്‍ എടുത്തു പഠിക്കാറുണ്ട്. കാര്‍ പിന്നിലേക്ക് എടുക്കുന്നതിനിടെ ബ്രേക്കിനു പകരം ആക്‌സിലേറ്ററില്‍ അബദ്ധത്തില്‍ ചവിട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. കാര്‍ വീണെങ്കിലും സ്‌നേഹലതയ്ക്കു കാര്യമായ പരുക്കുകളില്ല. സ്‌നേഹലതയെ പുറത്തെത്തിച്ച ശേഷം കാര്‍ മിനി ക്രെയിന്‍ എത്തിച്ച് ആറരയോടെ കിണറ്റില്‍ നിന്നെടുത്തു

error: Content is protected !!