
മലപ്പുറം : എടപ്പാള്‍ മാങ്ങാട്ടൂരില്‍ ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. മാങ്ങാട്ടൂര്‍ കേളുപറമ്പില്‍ മണികണ്ഠന്‍ (48) ആണ് മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. ഇന്ന് രാവിലെ മാങ്ങാട്ടൂരിനും പാറപ്പുറത്തിനും ഇടയിലുള്ള അമ്മായിപ്പടിയില്‍ വെച്ചാണ് അപകടം നടന്നത്.