Thursday, October 15

പരപ്പനങ്ങാടി ഉപജില്ല അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ്

പരപ്പനങ്ങാടി സബ്ജില്ല അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ് തൃക്കുളം ഹൈസ്ക്കൂളിൽ വെച്ച് നടന്നു.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി നടത്തുന്ന അലിഫ് അറബിക് ടാലെന്റ് പരീക്ഷയിൽ എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി എൺപതിൽപരം വിദ്യാർത്ഥികൾ പങ്കെടുത്തു. ചടങ്ങിന്റെ ഉദ്ഘാടനം തിരൂരങ്ങാടി മുനിസിപ്പാലിറ്റി കൗൺസിലർ കുന്നത്തേരി ജാഫർ നിർവ്വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം തൃക്കുളം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് ബീനാ റാണി നൽകി.സിദ്ധീഖ് കുന്നത്ത്പറമ്പ് അധ്യക്ഷത വഹിച്ചു. ടി.പി.അബ്ദു റഹീം, കെ.എം സിദ്ധീഖ്, മുനീർ താനാളൂർ, റനീഷ് പാലത്തിങ്ങൽ, മുജീബ് ചുള്ളിപ്പാറ, എം.ടി. അബ്ദുൽ ഗഫൂർ , സുരേഷ് കുമാർ , ഹഫ്സത്ത്, ഹബീബ, എന്നിവർ നേതൃത്വം നൽകി.