Monday, August 31

80 ലക്ഷം കവർച്ച ചെയ്ത സംഭവം: മുഖ്യസൂത്രധാരൻ പിടിയിൽ

മലപ്പുറം: 26.11.21 തിയ്യതി മലപ്പുറം കോഡൂരിൽ 80 ലക്ഷം കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കവർച്ചക്കുള്ള പ്ലാൻ തയ്യാറാക്കി ക്വട്ടേഷൻ സംഘങ്ങളെ ഏർപ്പാടു ചെയ്ത കണ്ണൂർ സ്വദേശി, നായികർണ്ണാണ്ടു കണ്ടി വീട്ടിൽ മൊയ്തീൻ മകൻ മുബാറക് (27)മലപ്പുറം ഇൻസ്പക്ടർ ജോബി തോമസിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കണ്ണൂരിൽ നിന്ന് അറെസ്റ്റ്‌ ചെയ്തത്

സംഭവത്തിന്‌ ശേഷം മൊബൈൽ ഫോൺ ഓഫാക്കി പ്രതി കണ്ണൂരിലെ വാടക ക്വാർടേഴ്സിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു.പ്രതിക്ക് ഒല്ലൂർ, വളപട്ടണം, കാസർഗോഡ് , ഇരിക്കൂർ, മയിൽ എന്നി സ്റ്റേഷനുകളിലായി വധശ്രെമം ഉൾപ്പെടെ ആറോളം കേസ് നിലവിലുണ്ട്, കാസർഗോഡ് മൂന്നരക്കോടി കവർച്ച ചെയ്ത കേസിൽ പോലീസ് വാറന്റ് നോട്ടീസ് പുറപ്പെടുവിച്ച ആളാണ് മുബാറക്ക്. എസ്.ഐ ഗിരീഷ് M , പോലീസ് ഉദ്യോഗസ്ഥരായ ദിനേഷ് ഇരുപ്പക്കണ്ടൻ , R . ഷഹേഷ്, സിറാജ്. കെ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ്‌ ചെയ്തു കേസ് അന്വേഷണം നടത്തുന്നത്.