Monday, September 21

Tag: Katf

പി.എം ശ്രീ വിദ്യാഭ്യാസ മേഖലയെ തകർക്കും : കെ.എ.ടി.എഫ്
Local news

പി.എം ശ്രീ വിദ്യാഭ്യാസ മേഖലയെ തകർക്കും : കെ.എ.ടി.എഫ്

തിരൂരങ്ങാടി: പി.എം ശ്രീ പദ്ധതിയിലൂടെ പൊതുവിദ്യാഭ്യാസ വ്യവസ്ഥയെ തകർക്കാനുള്ള നീക്കമാണെന്ന് കെ.എ.ടി.എഫ് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.പി. മുഹമ്മദ് കുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് പി. മുസ്തഫ കോഴിച്ചെന അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ മുനീർ താനാളൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.എം ശ്രീ പദ്ധതിയുടെ പേരിൽ സർക്കാർ സ്കൂളുകൾ പ്രൈവറ്റൈസേഷനിലേക്കും വിദ്യാഭ്യാസ തുല്യതയുടെ തകർച്ചയിലേക്കും നീങ്ങുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മുജീബ് ചുള്ളിപ്പാറ, ട്രഷറർ വാഹിദ് മൊറയൂർ, ഷറഫുദ്ധീൻ ഹസ്സൻ, മുജാഹിദ് പനക്കൽ, പി.പി. അബ്ദുൽ നാസർ, ഇർഫാൻ ചെറുമുക്ക്, അബ്ദുള്ള ഹുദവി, അബ്ദു റസാഖ് ഹുദവി, ഷിഹാബ് കഴുങ്ങിൽ കെ.കെ. ഹബീബ വെന്നിയൂർ എന്നിവർ പ്രസംഗിച്ചു.മൂന്ന് സബ് ജില്ലകളിലെ സമ്മേളനങ്ങൾ, മാഗസിൻ പുറത്തിറക...
അലിഫ് അറബിക് ടാലൻ്റ് പരീക്ഷ സംഘടിപ്പിച്ചു
Local news

അലിഫ് അറബിക് ടാലൻ്റ് പരീക്ഷ സംഘടിപ്പിച്ചു

തിരൂരങ്ങാടി: സംസ്ഥാന വ്യാപകമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിയോടെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ് )ൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരപ്പനങ്ങാടി സബ്ജില്ല അലിഫ് അറബിക് ടാലൻ്റ് പരീക്ഷ തൃക്കുളം ഗവ:ഹൈസ്ക്കൂളിൽ വെച്ച് വിപുലമായ രീതിയിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ വനിതാവിംഗ് കൺവീനർ കെ.കെ. ഹബീബ ടീച്ചർ മെന്നിയൂർ നിർച്ചഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും മുനിസിപ്പൽ കൗൺസിലർ മുസ്തഫ പാലത്ത് നിർവ്വഹിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന ഭാഷാസമര അനുസ്മരണ പ്രഭാഷണം പി.പി.അബ്ദുൽ നാസർ മാസ്റ്റർ മൂന്നിയൂർ നടത്തി. സബ്ജില്ലാ പ്രസിഡണ്ട് ടി.പി.മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസജില്ല പ്രസിഡണ്ട് മുസ്തഫ മാസ്റ്റർ, സബ്ജില്ലാ സെക്രട്ടറി മുജാഹിദ് പനക്കൽ, മുഹമ്മദ് റനീഷ് പാലത്തിങ്ങൽ, ഹഫ്സത്ത് ടീച്ചർ പാറക്കടവ്, ഷിഫാസ് ചേലേമ്പ്ര ,ഉമ്മുകുൽസു ടീച്ചർ, മുസ്തഫ അബൂബക...
കെ.എ.ടി.എഫ് പ്രതിനിധി സംഗമവും യാത്രയയപ്പ് സമ്മേളനവും നടന്നു
Local news

കെ.എ.ടി.എഫ് പ്രതിനിധി സംഗമവും യാത്രയയപ്പ് സമ്മേളനവും നടന്നു

തിരൂരങ്ങാടി : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തിരൂരങ്ങാടി വിദ്യാഭ്യാസജില്ല പ്രതിനിധിസംഗമവും യാത്രയയപ്പ് സമ്മേളനവും അകലാപ്പുഴ ഹൗസ് ബോട്ടിൽ വെച്ച് നടന്നു. സംഗമത്തിൻ്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.ഹനീഫ മാസ്റ്റർ നിർവ്വഹിച്ചു. വിദ്യാഭ്യാജില്ല പ്രസിഡൻ്റ് മുസ്തഫ കോഴിച്ചെന അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി ഷർഷാദ് കൊയിലാണ്ടി , സംസ്ഥാന കൗൺസിലർ മുനീർ താനാളൂർ ,ബുഷ്റ താനൂർ എന്നിവർ ക്ലാസെടുത്തു. മൂന്ന് പതിറ്റാണ്ടിലധികം വിദ്യാഭ്യാസ രംഗത്തും സംഘടനാ രംഗത്തും ഒരുപാട് സംഭാവനകൾ നൽകിയ സംസ്ഥാന പ്രസിഡൻ്റ് ടി.പി. അബ്ദുൽ ഹഖ്, വൈസ് പ്രസിഡൻ്റ് ടി.പി. അബ്ദുൽ റഹീം, കൗൺസിലർ കെ.എം സിദ്ധീഖ് എന്നിവർക്കാണ് പ്രൗഢമായ യാത്രയയപ്പ് നൽകിയത്. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ ചുള്ളിപ്പാറ, മുജാഹിദ് പനക്കൽ, അബ്ദുൽ വാഹിദ് മൊറയൂർ, കെ.ടി. ബഹാവുദ്ദീൻ, ഷിഹാബുദ...
അധ്യാപക നിയമനം അട്ടിമറിക്കാനുള നീക്കം അപലപനീയം: കെ.എ.ടി.എഫ്
Local news

അധ്യാപക നിയമനം അട്ടിമറിക്കാനുള നീക്കം അപലപനീയം: കെ.എ.ടി.എഫ്

പരപ്പനങ്ങാടി: അധ്യാപക നിയമന കാര്യത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി വന്നിട്ടും എൻ എസ് എസ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ മാത്രമേ അംഗീകരിക്കു എന്ന കഴിഞ്ഞ ദിവസം സർക്കാർ ഇറക്കിയ ഉത്തരവ് കേരളത്തിലെ അധ്യാപക നിയമനങ്ങൾ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും പൊതുവിദ്യഭ്യാസ മേഖലയെ തകർക്കുന്ന ഇത്തരം നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും കെ.എ.ടി.എഫ് പരപ്പനങ്ങാടി സബ്ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരമോന്നത കോടതി ഭിന്നശേഷി നിയമനങ്ങളുടെ പേരിൽ കേരളത്തിലെ വർഷങ്ങളായുള്ള അധ്യാപക നിയമനങ്ങളുടെ കുരുക്കഴിക്കാവുന്ന വിധം വിശാല വിധി പ്രസ്താവിച്ചിട്ടും സർക്കാർ സ്വാർത്ഥ താൽപര്യങ്ങളുടെ പേരിൽ അത് നടപ്പിലാക്കാൻ തയ്യാറാകാത്തത് ന്യായീകരിക്കാൻ കഴിയില്ല. ആയരിക്കണക്കിന് അധ്യാപകർ ആത്മഹത്യയുടെ വക്കിലാണ്. സാങ്കേതികത്വം പൂർണ്ണമായും നീങ്ങിയിട്ടും സർക്കാർ മാത്രം അതിന് തയ്യാറാകാത്തത് വർഷങ്ങളായുള്ള എയ്ഡഡ് വിദ്യഭ്യ...
വര്‍ഷങ്ങളായി ജോലി ചെയ്യുന്ന അധ്യപകരുടെ നിയമനങ്ങള്‍ ത്വരിതപ്പെടുത്തണം ; കെ.എ.ടി.എഫ്
Local news

വര്‍ഷങ്ങളായി ജോലി ചെയ്യുന്ന അധ്യപകരുടെ നിയമനങ്ങള്‍ ത്വരിതപ്പെടുത്തണം ; കെ.എ.ടി.എഫ്

തിരൂരങ്ങാടി : കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന നൂറുക്കണക്കിന് അധ്യാപകരുടെ നിയമനംഗീകരങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് തിരൂരങ്ങാടി വിദ്യാഭ്യാസജില്ല കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ വനിത പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. സംഗമത്തിന്റെ ഉദ്ഘാടനം മലപ്പുറം ജില്ല വനിതാവിംഗ് കണ്‍വീനര്‍ എം.പി.ബുഷ്‌റ ടീച്ചര്‍ നിര്‍വഹിച്ചു. വിദ്യാഭ്യസ ജില്ല കണ്‍വീനര്‍ എം.ഹഫ്‌സത്ത് ടീച്ചര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സബ് ജില്ല കണ്‍വീനര്‍ കെ.കെ. ഹബീബ, എം.പി. ഉമ്മുകുല്‍സു , എ .ഫാത്തിമ, സി. സീനത്ത് എന്നിവര്‍ പ്രസംഗിച്ചു....
പരപ്പനങ്ങാടി ഉപജില്ല അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ്
Local news

പരപ്പനങ്ങാടി ഉപജില്ല അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ്

പരപ്പനങ്ങാടി സബ്ജില്ല അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ് തൃക്കുളം ഹൈസ്ക്കൂളിൽ വെച്ച് നടന്നു.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി നടത്തുന്ന അലിഫ് അറബിക് ടാലെന്റ് പരീക്ഷയിൽ എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി എൺപതിൽപരം വിദ്യാർത്ഥികൾ പങ്കെടുത്തു. ചടങ്ങിന്റെ ഉദ്ഘാടനം തിരൂരങ്ങാടി മുനിസിപ്പാലിറ്റി കൗൺസിലർ കുന്നത്തേരി ജാഫർ നിർവ്വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം തൃക്കുളം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് ബീനാ റാണി നൽകി.സിദ്ധീഖ് കുന്നത്ത്പറമ്പ് അധ്യക്ഷത വഹിച്ചു. ടി.പി.അബ്ദു റഹീം, കെ.എം സിദ്ധീഖ്, മുനീർ താനാളൂർ, റനീഷ് പാലത്തിങ്ങൽ, മുജീബ് ചുള്ളിപ്പാറ, എം.ടി. അബ്ദുൽ ഗഫൂർ , സുരേഷ് കുമാർ , ഹഫ്സത്ത്, ഹബീബ, എന്നിവർ നേതൃത്വം നൽകി....
അറബി ഭാഷ പണ്ഡിതൻ കക്കാട് പി.അബ്ദുല്ല മൗലവി നിര്യാതനായി
Obituary

അറബി ഭാഷ പണ്ഡിതൻ കക്കാട് പി.അബ്ദുല്ല മൗലവി നിര്യാതനായി

തിരൂരങ്ങാടി: പ്രമുഖ അറബി ഭാഷാ പണ്ഡിതനും കെഎടിഎഫ് സ്ഥാപക നേതാക്കളില്‍ പ്രമുഖനും റിട്ടയേഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന കക്കാട് പി അബ്ദുല്ല മൗലവി (83)നിര്യാതനായി. കബറടക്കം ചൊവ്വ രാവിലെ 10.30 ന് കക്കാട് ജുമമാസ്ജിദിൽ. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.കെഎടിഎഫ് ഗവണ്‍മെന്റ് വിഭാഗം സംസ്ഥാന പ്രസിഡണ്ടുമായിരുന്നു. ഉത്തരമേഖല പ്രസിഡണ്ട്. സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. അറബി അല്‍ബുഷ്‌റ മാസികയുടെ പത്രാധിപ സമിതിയംഗവും ഇപ്പോള്‍ പുനപ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന അല്‍ബുഷ്‌റയുടെ പ്രസിദ്ധീകരണ സമിതി ചെയര്‍മാനുമാണ്. സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ്. കെഎടിഎഫ് മുഖപത്രമായ സൗത്തുല്‍ ഇത്തിഹാദ് പത്രാധിപ സമിതിയംഗമാണ്. സര്‍ക്കാറിന്റെ ടെക്സ്റ്റ് ബുക്ക് നിര്‍മാണകമ്മിറ്റിയിലും പരിശോധന കമ്മിറ്റിയിലും അംഗമായിരുന്നു. സ്‌കൂള്‍ പാഠപുസ്തകത്തില്‍ അറബി പ്രിന്റിംഗ് ഇല്ലാതിരുന്ന കാലത്ത് അബ്ദുല്ല...