
തിരുവനന്തപുരം : പ്ലസ്വൺ രണ്ടാം അലോട്മെന്റിനു ശേഷം സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ മെറിറ്റ്, സ്പോർട്സ് ക്വാട്ടകളിലും പട്ടിക ക്ഷേമ വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലുമായി ആകെ പ്രവേശനം നേടിയത് 2,30,734 പേർ. 1,44,907 പേർ സ്ഥിരപ്രവേശനം നേടി. ഇതിൽ 1,07092 പേർക്കാണ് ആദ്യ ഓപ്ഷനിൽ തന്നെ പ്രവേശനം ലഭിച്ചത്. 85,827 പേർ താൽക്കാലിക പ്രവേശനമാണ് നേടിയത്. രണ്ടാം അലോട്മെന്റുൾപ്പെടെ 18,833 പേർ താൽക്കാലിക പ്രവേശനം പോലും നേടിയില്ല. ഇവർ ഏകജാലകം വഴിയുള്ള പ്രവേശന നടപടികളിൽ നിന്ന് പുറത്തായി . വിവിധ പിഴവുകൾ വെരിഫിക്കേഷനിൽ കണ്ടെത്തിയത് മൂലം 268 പേർക്ക് കൂടി പ്രവേശനം നിഷേധിക്കപ്പെട്ടു.
താൽക്കാലിക പ്രവേശനം നേടിയവർക്ക് മൂന്നാം അലോട്മെന്റിൽ ഉയർന്ന ഓപ്ഷനുകൾ ലഭിച്ചാൽ അതിലേക്കു മാറാൻ അവസരമുണ്ട്. 15ന് ആണ് മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ് പ്രസിദ്ധീകരിക്കുക. ആദ്യ രണ്ട് അലോട്മെന്റിൽ വേണ്ടത്ര അപേക്ഷകരില്ലാത്തത് മൂലം വിവിധ സംവരണ വിഭാഗങ്ങളിലായി ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളും കൂടി ജനറൽ വിഭാഗത്തിലേക്ക് മാറ്റിയാവും അടുത്ത അലോട്മെന്റ്. അതേ സമയം എയ്ഡഡ് സ്കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിൽ 8971 പേരും മാനേജ്മെന്റ് ക്വാട്ടയിൽ 1462 പേരും അൺ എയ്ഡഡ് സ്കൂളുകളിൽ 1521 പേരും പ്രവേശനം നേടിയിട്ടുണ്ട്. 27 വരെയാണ് ഈ ക്വാട്ടകളിലെ പ്രവേശനം