തൃശൂരിൽ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി : കവർച്ച, അടിപിടി, വീടുകയറി അക്രമണം എന്നീ കേസുകളിലാണ് നടപടി

തൃശൂർ : വലപ്പാട് നിരവധി കേസുകളിൽ പ്രതിയായ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി. കരായമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് കാപ്പ പ്രകാരം 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ വന്ന് ഒപ്പ് വയ്ക്കുന്നതിനും ഉത്തരവായി. ഇവരെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് ഉത്തരവ് നടപ്പാക്കിയത്.

ഹിമ, സ്വാതി എന്നിവർ വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു കവർച്ച കേസിലും, വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും, ഒരു അടിപിടി കേസിലും അടക്കം 3 ക്രിമിനൽ കേസുകളിലെ പ്രതികളാണ്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ ഐപിഎസ് ആണ് കാപ്പ പ്രകാരമുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചത്.

വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം. കെ. രമേഷ്, സബ് ഇൻസ്‌പെക്ടർ ഹരി, സിവിൽ പോലീസ് ഓഫീസർമാരായ ആഷിഖ്, സുബി സെബാസ്റ്റിയൻ എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്കു വഹിച്ചു.

error: Content is protected !!