Saturday, December 6

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകാതിരുന്നത് ക്ഷണിക്കാത്തത് കൊണ്ട് ; അതൃപ്തി പരസ്യമാക്കി ശശി തരൂര്‍

തിരുവനന്തപുരം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകാതിരുന്നത് ക്ഷണിക്കാത്തത് കൊണ്ടാണെന്ന് ശശി തരൂര്‍. വോട്ടെടുപ്പ് ദിവസമാണ് കോണ്‍ഗ്രസ് നേതൃത്തിന്റെ നടപടികളില്‍ അതൃപ്തി പരസ്യമാക്കി ശശി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടില്‍ പ്രിയങ്കക്കായി പ്രചരണത്തിനു ലക്ഷണിച്ചിരുന്നു. ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട് എന്നത് സത്യമാണ്. പക്ഷേ കൂടുതല്‍ പ്രതികരിച്ച് തെരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ല. വോട്ടെടുപ്പിന് ശേഷം വിശദമായി സംസാരിക്കാമെന്നും തരൂര്‍ വ്യക്തമാക്കി.

പഹല്‍ഗാന്‍ മിഷന്റെ ഭാഗമായി മാത്രമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടികാഴ്ച. രാജ്യ വിഷയങ്ങള്‍ വരുമ്പോള്‍ രാഷ്ട്രീയമല്ല, രാജ്യത്തിന്റെ താല്‍പര്യങ്ങളാണ് നോക്കുക. ഭാരത പൗരന്‍ എന്ന നിലയില്‍ അതെന്റെ കടമയാണെന്നും ശശി തരൂര്‍ വ്യക്തമാക്കി. ഭാരതീയനെന്ന നിലയിലുള്ള എന്റെ സ്വന്തം അഭിപ്രായങ്ങളാണ് പറഞ്ഞതെന്നും തരൂര്‍ വ്യക്തമാക്കി.

error: Content is protected !!