
പത്തനംതിട്ട: മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ പൊലീസ് പിടിയില്‍. പിന്നാലെ കുട്ടികളെ സ്കൂളിലെത്തിച്ച് പൊലീസ്. ഇലന്തൂര്‍ കുഴിക്കാല സിഎംഎസ് എച്ച്എസ്എസ് സ്കൂളിലെ ബസ് ഡ്രൈവര്‍ ലിബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസില്‍ വിദ്യാര്‍ത്ഥികളുണ്ടായിരുന്നത് കൊണ്ട് പൊലീസ് ഡ്രൈവര്‍ തന്നെ കുട്ടികളെ സ്കൂളിലെത്തിക്കുകയായിരുന്നു.
പതിവ് പരിശോധനക്കിടെയാണ് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷന് സമീപത്ത് വെച്ച് ഡ്രൈവര്‍ മദ്യലഹരിയിലാണെന്ന് കണ്ടെത്തിയത്. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത പൊലീസ് കുട്ടികളെ സ്കൂളില്‍ എത്തിക്കുകയായിരുന്നു. ഡ്രൈവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.