പുറത്ത് നോക്കിയാല്‍ ഫര്‍ണിച്ചര്‍ നിര്‍മാണ കട ; ഉള്ളില്‍ വന്‍ ലഹരി വില്‍പ്പന ; നാല് പേര്‍ പിടിയില്‍

മഞ്ചേരി : വുഡ് ഫര്‍ണിച്ചര്‍ നിര്‍മാണ കടയുടെ മറവില്‍ വന്‍ ലഹരി വില്‍പ്പന നടത്തിയ നാല് പേര്‍ പിടിയില്‍. പയ്യനാട് ചോലക്കല്‍ സ്വദേശി സൈഫുദ്ധീന്‍, ഇളംകുര്‍ മഞ്ഞപറ്റ സ്വദേശി ഫസലുറഹ്‌മാന്‍, പാലക്കുളം സ്വദേശി അനസ്, പയ്യനാട് പിലാക്കല്‍ സ്വദേശി ജാബിര്‍ എന്നിവരാണ് പിടിയിലായത്. പയ്യനാട് മണ്ണാറം വുഡ് ഫര്‍ണിച്ചര്‍ നിര്‍മ്മാണശാലയുടെ ഓഫീസില്‍ നിന്നാണ് ഏകദേശം അര ലക്ഷം രൂപ വിലവരുന്ന 9.46 ഗ്രാം എംഡിഎംഎ പിടികൂടിയത്.

ഇന്ന് രാവിലെയാണ് എക്‌സൈസ് സംഘത്തിന്റെ പരിശോധന. കഴിഞ്ഞ കുറച്ചു കാലമായി ഫര്‍ണിച്ചര്‍ കടയുടെ മറവില്‍ ലഹരി വില്‍പ്പന നടക്കുന്നുണ്ടെന്നാണ് സൂചന. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

error: Content is protected !!