
കോട്ടയം മെഡിക്കല്‍ കോളജില്‍ പൊളിഞ്ഞുവീണ കെട്ടിടത്തിനടിയില്‍ കുടുങ്ങിയ സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. രണ്ട് മണിക്കൂറിന് ശേഷം മാത്രമാണ് ഇവരെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും പുറത്തെടുത്തത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്ത് ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂ എന്നും, മറ്റാരും കെട്ടിടത്തിനടിയിലില്ലെന്നും മന്ത്രിമാരുള്‍പ്പെടെ ഉറപ്പിച്ചു പറഞ്ഞതിന് പിന്നാലെയാണ് യുവതിയുടെ മരണവാര്‍ത്ത പുറത്തുവരുന്നത്.
ചികിത്സയില്‍ കഴിയുന്ന മകള്‍ക്കൊപ്പം കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു ബിന്ദു. തകര്‍ന്ന കെട്ടിടത്തില്‍ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂറാണ്. ബിന്ദുവിനെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ ബിന്ദുവിനെ കണ്ടെത്തുകയായിരുന്നു. കുളിക്കാന്‍ പോയ സമയത്താണ് അപകടമുണ്ടായത്. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു സ്ത്രീയെ പുറത്തെടുത്തത്. മന്ത്രിമാര്‍ സംസാരിക്കുമ്‌ബോഴും സ്ത്രീ കെട്ടിടത്തിനടിയില്‍ കുടുങ്ങി കിടക്കുകയായിരുന്നു എന്നാണ് സൂചന. ജെസിബി പോലുള്ള ഉപകരണങ്ങളുപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയാണ് സ്ത്രീയെ കണ്ടെടുത്തത്. ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിക്കുകയായിരുന്നു.
കെട്ടിടം ഉപയോഗിക്കുന്നില്ലെന്ന മന്ത്രിമാരുടെ വാദം തെറ്റാണെന്ന വിവരമാണ് പുറത്തുവരുന്നത്. മന്ത്രിമാരായ വീണ ജോര്‍ജിന്റെയും വാസവന്റെയും വാദം പൊളിച്ചുകൊണ്ടാണ് രോഗികളുടെ പ്രതികരണം. ഉപയോഗ ശൂന്യമെന്ന് ആരോഗ്യമന്ത്രി പറഞ്ഞ കെട്ടിടം ഉപയോഗിച്ചിരുന്നു എന്ന് രോ?ഗികള്‍ സാക്ഷ്യപ്പെടുത്തുന്നു. അപകടത്തെ ലഘൂകരിച്ചുകൊണ്ടായിരുന്നു മന്ത്രിമാരുടെ പ്രതികരണം. രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദമാണെന്ന ആക്ഷേപവുമുയരുന്നുണ്ട്.
യുവതിയുടെ മരണത്തിന് പിന്നാലെ മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം ശക്തമാവുകയാണ്. കെട്ടിടം തകര്‍ന്നിട്ടും രക്ഷാപ്രവര്‍ത്തനം ശരിയായ രീതിയില്‍ നടന്നിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചു. അമ്മയെ കാണാനില്ലെന്ന് ഒരു കുട്ടി പറഞ്ഞിട്ടും പരിശോധന ശക്തമായി നടത്തിയില്ല. കുളിച്ചുകൊണ്ടിരിക്കുമ്‌ബോഴാണ് അപകടം സംഭവിച്ചതെന്ന് പരിക്കേറ്റ കുട്ടി പറഞ്ഞിട്ടുണ്ടെന്നും അവശിഷ്ടത്തിനടിയില്‍ ഇനിയും ആളുകളുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കെട്ടിടം തകര്‍ന്നിട്ടും രക്ഷാപ്രവര്‍ത്തനം ശരിയായ രീതിയില്‍ നടന്നിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചു. കുളിച്ചുകൊണ്ടിരിക്കുമ്‌ബോഴാണ് അപകടം സംഭവിച്ചതെന്ന് പരിക്കേറ്റ കുട്ടി പറഞ്ഞിട്ടുണ്ടെന്നും അവശിഷ്ടത്തിനടിയില്‍ ഇനിയും ആളുകളുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം ശക്തമാവുകയാണ്.
14-ാം വാര്‍ഡിന്റെ അടച്ചിട്ട ബാത്ത്‌റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിതെന്നാണ് സൂചന. ആളുകള്‍ എങ്ങനെയാണ് ഇവിടേക്ക് വന്നതെന്ന് അറിയില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. ബലക്ഷയം കണ്ടപ്പോള്‍ തന്നെ കെട്ടിടം അടച്ചിട്ടിരുന്നുവെന്നുമായിരുന്നു സൂപ്രണ്ടിന്റെ വാദം.
ആശുപത്രി കെട്ടിടം തകര്‍ന്നുവീണതിനെ നിസാരവല്‍ക്കരിച്ചായിരുന്നു സ്ഥലത്തെത്തിയ മന്ത്രിമാരുടെയും പ്രതികരണം. ഉപേക്ഷിച്ച കെട്ടിടമാണ് തകര്‍ന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ന്യായീകരിച്ചപ്പോള്‍ പുതിയ കെട്ടിടം സജ്ജമാണെന്നു മന്ത്രി വിഎന്‍ വാസവന്‍ പ്രതികരിച്ചു.
വയനാട് മീനങ്ങാടി സ്വദേശി അലീന വിന്‍സന്റ് (11) നാണ് പരിക്കേറ്റത്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ ബൈ സ്റ്റാന്‍ഡറായി നില്‍ക്കുകയായിരുന്ന അലീന. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. രോഗികളെ ഒഴിപ്പിക്കുന്നതിനിടെ ക്വാഷ്വാലിറ്റി ജീവനക്കാരന്‍ അമല്‍ പ്രദീപിന് ട്രോളി വന്നിടിച്ച് നിസാര പരിക്കേറ്റു. 10 , 11 , 14 -വാര്‍ഡുകളിലും പരിസരങ്ങളിലുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചിരിക്കുകയാണ്.