
ഐ.ടി.എസ്.ആറിൽ
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ (ഐ.ടി.എസ്.ആർ.) 2025 – 2026 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ജൂലൈ 10, 11 തീയതികളിൽ നടക്കും. യോഗ്യത യു.ജി.സി. മാനദണ്ഡ പ്രകാരം. വിഷയം, ഒഴിവ്, ഹാജരാകേണ്ട തീയതി, സമയം, കേന്ദ്രം എന്നിവ ക്രമത്തിൽ :- 1. ഫിസിക്കൽ എജ്യുക്കേഷൻ – ഒരൊഴിവ് – ജൂലൈ 10 – രാവിലെ 10.30 – പി.വി.സി. ചേംബർ. 2. സോഷ്യോളജി – രണ്ടൊഴിവ് – ജൂലൈ 11 – രാവിൽ 10.30 – മിനി കോൺഫറൻസ് ഹാൾ (2). 3. മലയാളം – ഒരൊഴിവ് – ജൂലൈ 11 – ഉച്ചക്ക് 2.00 – മിനി കോൺഫറൻസ് ഹാൾ (3). യോഗ്യരായവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നിർദിഷ്ട സമയത്തിന് ഒരു മണിക്കൂർ മുന്നേ സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം.
പി.ആർ. 826/2025
സെക്യൂരിറ്റി ഗാർഡ്
വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ പ്രധാന ക്യാമ്പസിലേക്ക് കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് നിയമനത്തിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ജൂലൈ എട്ടിന് നടക്കും. യോഗ്യത : 15 വർഷം സേവനം പൂർത്തിയാക്കിയ ശേഷം വിരമിച്ച സൈനികനായിരിക്കണം. ഉയർന്ന പ്രായ പരിധി : 50 വയസ് ( സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും ). യോഗ്യരായവർ രാവിലെ ഒൻപത് മണിക്ക് മതിയായ രേഖകൾ സഹിതം സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
പി.ആർ. 827/2025
ബി.കോം. ഹോണേഴ്‌സ് (കമ്പ്യൂട്ടർ അപ്ലിക്കേഷൻ)
സ്പോട്ട് അഡ്മിഷൻ
വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ (ഐ.ടി.എസ്.ആർ.) താമസിച്ചുകൊണ്ട് പഠിക്കുന്ന ബി.കോം. ഹോണേഴ്‌സ് (കമ്പ്യൂട്ടർ അപ്ലിക്കേഷൻ) പ്രോഗ്രാമിലേക്കുള്ള സ്പോട് അഡ്മിഷൻ ജൂലൈ ഏഴിന് നടക്കും. 14 സീറ്റാണുള്ളത്. പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ പ്ലസ്ടു സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി., ക്യാപ് ഐ.ഡി., ടി.സി., കണ്ടക്ട് സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ് ( ആവശ്യമെങ്കിൽ ), കമ്മ്യൂണിറ്റി, ഇൻകം, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ്പോട് സൈസ് ഫോട്ടോ എന്നിവ സഹിതം ചെതലയം ഐ.ടി.എസ്.ആർ. ഓഫിസിൽ രാവിലെ 11.30-ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9048607115, 9744013474.
പി.ആർ. 828/2025
ഡോ. ജോൺ മത്തായി സെന്ററിൽ
എം.സി.എ. സീറ്റൊഴിവ്
തൃശ്ശൂർ അരണാട്ടുകര ഡോ. ജോൺ മത്തായി സെന്ററിലെ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ എം.സി.എ. പ്രോഗ്രാമിന് സംവരണ സീറ്റൊഴിവുണ്ട്. എസ്.സി. – ഒൻപത്, എസ്.ടി. – രണ്ട്, ഇ.ഡബ്ല്യൂ.എസ് – ആറ്, മുസ്ലിം – മൂന്ന്, ഇ.ടി.ബി. – മൂന്ന്, എൽ.സി. – ഒന്ന്, ഒ.ബി.എച്ച്. – ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്ക് എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ ഏഴിന് വൈകീട്ട് മൂന്ന് മണി വരെ ഡോ. ജോൺ മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടിയിൽ പ്രവേശനത്തിനായി ഹാജരാക്കാം. ഫോൺ : 9526146452, 9539833728.
പി.ആർ. 829/2025
പേരാമംഗലം സി.സി.എസ്.ഐ.ടിയിൽ
എം.സി.എ. സീറ്റൊഴിവ്
തൃശ്ശൂർ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) എം.സി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. സംവരണ വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9846699734, 7907414201.
പി.ആർ. 830/2025
പുതുക്കാട് സി.സി.എസ്.ഐ.ടിയിൽ
എം.സി.എ. സീറ്റൊഴിവ്
തൃശ്ശൂർ പുതുക്കാടുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) എം.സി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ ഏഴിന് വൈകീട്ട് നാല് മണിക്ക് മുൻപായി സെന്ററിൽ ഹാജരാകണം. സംവരണ വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. ഫോൺ : 0480 2751888, 9995814411.
പി.ആർ. 831/2025
പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമസ്റ്റർ എം.എച്ച്.എം. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പ്രാക്ടിക്കൽ പരീക്ഷ ജൂലൈ നാലിന് നടക്കും. കേന്ദ്രം : ഓറിയന്റൽ സ്കൂൾ ഓഫ് മാനേജ്മെന്റ്, ലക്കിടി, വയനാട്.
പി.ആർ. 832/2025
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ (CBCSS – PG – 2021 പ്രവേശനം മുതൽ) എം.ടി.എച്ച്.എം., എം.എച്ച്.എം., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.ടി.ടി.എം., എം.എസ്.ഡബ്ല്യൂ., എം.എസ് സി., എം.എ., എം.കോം., എം.എ. ബിസിനസ് ഇക്കണോമിക്സ്, ഡെവലപ്മെന്റ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എം. എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി, (CBCSS – PG – 2024 പ്രവേശനം) എം.എസ്.ഡബ്ല്യൂ. ( ഡിസാസ്റ്റർ മാനേജ്മെന്റ് ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ആഗസ്റ്റ് ഒന്നിന് തുടങ്ങും.
രണ്ടാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ജൂൺ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് ഒന്നിന് തുടങ്ങും. കേന്ദ്രം : ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്.
രണ്ടാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എം.സി.എ. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 833/2025
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ (2000 സ്‌കീം 2000 – 2003 പ്രവേശനം) ബി.ടെക്. (2000 സ്‌കീം 2000 – 2008) പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2022, (2012 സ്‌കീം 2012 – 2013 പ്രവേശനം) ബി.ആർക്. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
രണ്ടാം വർഷ (2016 സിലബസ് – 2017, 2018 പ്രവേശനം) അഫ്സൽ – ഉൽ – ഉലമ പ്രിലിമി നറി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.