അശ്രദ്ധമായി വാഹനമോടിച്ചുണ്ടാകുന്ന അപകട മരണം ; നഷ്ടപരിഹാരം ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

ദില്ലി : അശ്രദ്ധമായി വാഹനമോടിച്ചുണ്ടാകുന്ന അപകട മരണങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി. അമിത വേഗത്തില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ട് മരിച്ചയാളുടെ കുടുംബത്തിന് 80 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം തള്ളികൊണ്ടാണ് പി.എസ് നരസിംഹ, ആര്‍ മാധവന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വന്തം തെറ്റു കാരണം വരുത്തി വെച്ച അപകടത്തിന് നഷ്ട പരിഹാരം നല്‍കാന്‍ കഴിയില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് അപകടത്തില്‍ മരിച്ച ആളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി നിരസിച്ച കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. 2014 ജൂണ്‍18നാണ് എന്‍.രവിഷ കാറപകടത്തില്‍ മരിച്ചത്. അപകട സമയത്ത് പിതാവും സഹോദരിയും കുട്ടികളും വാഹനത്തിനുള്ളിലുണ്ടായിരുന്നു. രവിഷ ഗതാഗത നിയമങ്ങള്‍ പാലിക്കാതെ വളരെ അശ്രദ്ധമായി വാഹനം ഓടിച്ചതിനെതുടര്‍ന്ന് കാര്‍ മറിയുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി ഉത്തരവ്

error: Content is protected !!