Thursday, August 28

മൈലിക്കല്‍ ശ്മശാനത്തില്‍ ആധുനിക വാതക ക്രിമിറ്റോറിയം : ഡി.പി.ആര്‍ അംഗീകരിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പന്താരങ്ങാടി മൈലിക്കല്‍ ശ്മശാനത്തില്‍ നിര്‍മിക്കുന്ന ആധുനിക വാതക ക്രിമിറ്റോറിയത്തിന്റെ വിശദമായ പദ്ധതി നഗരസഭ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. നഗരസഭ നേരത്തെ ടെണ്ടര്‍ ക്ഷണിച്ചതില്‍ കോസ്റ്റ് ഫോര്‍ഡ് ആണ് ഡിപിആര്‍ തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി മണ്ണ് പരിശോധന നടത്തിയിരുന്നു. ഉടന്‍ ടെണ്ടര്‍ ക്ഷണിക്കും.

ഏറെ നാളെത്തെ ആവശ്യമാണ് നഗരസഭ ഇതിലൂടെ പരിഹരിക്കുന്നത്. പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഈ വര്‍ഷം തന്നെ നടപ്പാക്കുന്നതിനു ആവശ്യമായ മുഴുവന്‍ തുകയും നഗരസഭ വകയിരുത്തിയിട്ടുണ്ട്. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി. ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍. സോന രതീഷ്, സിപി സുഹ്‌റാബി, സെക്രട്ടറി മുഹ്‌സിന്‍ സംസാരിച്ചു.

error: Content is protected !!