Sunday, July 13

കോഴിക്കോട് പ്രണയം നടിച്ച് 15 കാരിയെ തട്ടികൊണ്ടുപോയി വില്‍പ്പന നടത്തിയ കേസ് : രണ്ടാം പ്രതി പിടിയില്‍

കോഴിക്കോട് : കോഴിക്കോട് നിന്നും വെസ്റ്റ് ബംഗാള്‍ സ്വദേശിനിയായ 15കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടു പോയി വില്‍പ്പന നടത്തിയ കേസില്‍ രണ്ടാം പ്രതി പിടിയില്‍. ആസാം ബാര്‍പ്പെട്ട സ്വദേശി ലാല്‍ചാന്‍ ഷേഖാണ് പിടിയിലായത്. നസീദുല്‍ ഷേഖ്,സുശീല്‍ കുമാര്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഒന്നാം പ്രതി നസീദുല്‍ ഷേഖ് (21) ആണ് 15കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയത്. ഹരിയാനയിലുള്ള പിതാവ് ലാല്‍ചാന്‍ ഷേഖിനാണ് കുട്ടിയെ കൈമാറിയത്. ലാല്‍ചാന്‍ ഷേഖ് 25000 രൂപക്ക് മൂന്നാം പ്രതിയായ സുശീല്‍ കുമാറിന് കുട്ടിയെ വില്‍ക്കുകയായിരുന്നു.

error: Content is protected !!