ജില്ലയിലെത്തുന്ന ആരോഗ്യ മന്ത്രി തിരൂരങ്ങാടിയിൽ വരാത്തത് സൂപ്രണ്ടിനെ പേടിച്ചോ ?

തിരൂരങ്ങാടി : താലൂക്ക് ആശുപത്രി യിലെ ഉദ്‌ഘാടന ചടങ്ങിന് മന്ത്രി നേരിട്ട് വരാത്തത് ചർച്ചയാകുന്നു. ആശുപത്രിയിൽ 3 കോടി രൂപ ചെലവിൽ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘടനമാണ് ഇന്ന് നടക്കുന്നത്. ജില്ലയിൽ 18 സ്ഥലങ്ങളിലാണ് ഉദ്‌ഘാടനം നടക്കുന്നത്. ഇതിൽ 6 സ്ഥലങ്ങളിൽ മന്ത്രി നേരിട്ട് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ബാക്കി സ്ഥലങ്ങളിൽ ഓണലൈനയാണ് ഉദ്‌ഘാടനം ചെയ്യുന്നത്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/CboqpzBeyii4Dx5wCvgyLd

14.60 കോടി രൂപ ചെലവിലാണ് മൊത്തം നിർമാണ പ്രവർത്തനം. അതിൽ ഏറ്റവും കൂടുതൽ തുക ഉപയോഗിച്ചിരിക്കുന്നത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ്. 3 കോടി രൂപ. നെഗറ്റീവ് പ്രഷർ ഐ സി യു, നെഗറ്റീവ് പ്രഷർ ഓപ്പറേഷൻ തിയേറ്റർ, കാഷ്വാലിറ്റി, ബയോ മെഡിക്കൽ വേസ്റ്റ് യൂണിറ്റ് തുടങ്ങിയവയാണ് തിരൂരങ്ങാടിയിൽ ഉദ്‌ഘാടനം ചെയ്യുന്നത്. ഇതേ പ്രവൃത്തികൾ നടത്തിയ നിലമ്പൂരിൽ മന്ത്രി ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. അതേ സമയം തിരൂരങ്ങാടി യിൽ മന്ത്രി നേരിട്ട് പങ്കെടുക്കുന്നുമില്ല. നിലമ്പൂരിന് പുറമെ മാറഞ്ചേരി, മലപ്പുറം, ഇരിമ്പിളിയം എന്നിവിടങ്ങളിലും തിരൂരങ്ങാടി ക്ക് തൊട്ടടുത്തുള്ള കോട്ടക്കലിലും വരുന്നുണ്ട്. എന്നാൽ തിരൂരങ്ങാടി യിലേക്ക് വരാത്തത് സുപ്രണ്ടുമായുള്ള നേരത്തെയുള്ള നീരസത്തിന്റെ ഭാഗമായി ആണ് എന്നാണ് അറിയുന്നത്. മുമ്പ് അട്ടപ്പാടി ശിശു മരണ വുമായി ബന്ധപ്പെട്ട് മന്ത്രിയും അന്നത്തെ പ്രോഗ്രാം ഓഫീസർ ആയിരുന്ന ഡോ. പ്രബുദാസും തമ്മിൽ പരസ്യമായി ഏറ്റുമുട്ടിയിരുന്നു. ഇതിനെ തുടർന്ന് നടപടിയുടെ ഭാഗമായി, ഡോ.പ്രബുദാസിനെ തിരൂരങ്ങാടി താലൂക് ആശുപത്രിയിലേക്ക് സൂപ്രണ്ട് ആയി സ്ഥലം മാറ്റുകയായിരുന്നു. ഇവർ സൂപ്രണ്ട് ഉള്ള ആശുപത്രിയിൽ ലേക്ക് വരുന്നതിനുള്ള ‘ഈഗോ’ ആണെന്നാണ് പ്രചാരണം. പുതിയ സൂപ്രണ്ട് ചുമതലയേറ്റ ശേഷം താലൂക്ക് ആശുപത്രിയിൽ വലിയ തോതിലുള്ള വികസന പ്രവർത്തങ്ങൾ ആണ് നടത്തിയത്. സ്വാഭാവികമായും ചടങ്ങിൽ പങ്കെടുക്കുന്ന എം എൽ എ ഉൾപ്പെടെയുള്ള മറ്റു പ്രസംഗകർ അക്കാര്യം ചടങ്ങിൽ സൂചിപ്പിക്കുകയും ചെയ്യും. നടപടി എടുത്തു സ്ഥലം മാറ്റപ്പെട്ടയാൾ എത്തിയ സ്ഥലത്ത് വൻ പുരോഗതി ഉണ്ടാക്കി എന്നു മന്ത്രിക്ക് മുമ്പിൽ വെച്ച് പറയുമ്പോൾ സ്വാഭാവികമായും മന്ത്രിക്ക് അത് ക്ഷീണമാകും. അത് മുൻകൂട്ടി കണ്ടാണ് ചടങ്ങിൽ നേരിട്ട് പങ്കെടുക്കാത്തത് എന്നാണ് പൊതുപ്രവർത്തകർക്കിടയിലെ ചർച്ച. നേരത്തെ തിരുവനന്തപുരത്ത് മുൻസിപ്പാലിറ്റി ചെയർമാൻ ഉൾപ്പെടെയുള്ളവരുമായി മന്ത്രിയെ നേരിൽ കണ്ട് പരിപാടിക്ക് ക്ഷണിച്ചിരുന്നതായി കെ പി എ മജീദ് എം എൽ എ പറഞ്ഞു. ആശുപത്ർഇ നേരിട്ട് കാണുമെന്ന് അവർ ഉറപ്പ് നൽകിയിരുന്നതായി എം എൽ എ പറഞ്ഞു. പ്രവർത്തന സജ്ജമായിട്ടും മന്ത്രിയുടെ തീയതിക്ക് വേണ്ടിയാണ് ഉദ്‌ഘാടനം വരെ നീട്ടിയിരുന്നത്.

error: Content is protected !!