റയിൽവേ സ്റ്റേഷനിലെ യാത്രക്കാരെ കയറ്റാൻ അനുമതി വേണം: ഓട്ടോ ഡ്രൈവർമാർ ധർണ നടത്തി

പരപ്പനങ്ങാടി: റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്ന യാത്രക്കാരെ കയറ്റാൻ പുറമെ നിന്നുള്ള ഓട്ടോറിക്ഷക്കാർക്കു കൂടി അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികൾ റെയിൽവെ സ്റ്റേഷന് മുൻപിൽ ധർണ നടത്തി.നിലവിൽ റെയിൽവെ സ്റ്റേഷൻ കോമ്പൗണ്ടിനുള്ളിൽ കരാറുകാരൻ കൊടുക്കുന്ന പാസുള്ള ഓട്ടോറിക്ഷകൾക്ക് മാത്രമേ ട്രെയിൻ യാത്രക്കാരെ കയറ്റാൻ അനുമതിയുള്ളൂ ഇത് തികഞ്ഞ മനുഷ്യാവകാശ ധ്വംസനമാണെന്നും, റെയിൽ കോമ്പൗട്ടിൽ ഇരുട്ടായാൽ മദ്യം, കഞ്ചാവ് ,ലഹരിമരുന്ന്, ഒറ്റക്ക ലോട്ടറി എന്നിവയുടെ അതി പ്രസരണവും നടക്കുന്നുണ്ടെന്ന് ധർണ സംഘടിപ്പിച്ച ഓട്ടോ തൊഴിലാളികൾ പറഞ്ഞു. ധർണ ദേശീയ മനുഷ്യാവകാശ സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. ധർണക്ക് അഷറഫ് പഴയ കത്ത്, കെ.പി.ഗഫൂർ , റഫീഖ് പുഴക്കലകത്ത്, സെയ്തലവി മാസ്റ്റർ, സി.മുസ്തഫ, ടി.അസ്ക്കർ, ഇർഷാദ് പുതിയാടൻ നേതൃത്വം നൽകി

error: Content is protected !!