Thursday, September 11

സാങ്കേതിക തകരാര്‍ ; കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

മലപ്പുറം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ദോഹയിലേക്ക് യാത്രതിരിച്ച എയര്‍ ഇന്ത്യയുടെ IX 375 എകസ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. അതേസമയം മറ്റു പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

വിമാനത്തില്‍ 175 യാത്രക്കാരാരും ഏഴ് കുട്ടികളും വിമാന ജീവനക്കാരും ഉള്‍പ്പെടെ 188 പേരാണ് ഉണ്ടായിരുന്നത്. രാവിലെ 9.07നാണ് വിമാനം പുറപ്പെട്ടത്. രണ്ട് മണിക്കൂറിന് ശേഷം 11.12 ന് അതേ വിമാനത്താവളത്തില്‍ തന്നെ വിമാനം തിരിച്ചെത്തിയതായി വിമാനത്താവള ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിന്റെ ക്യാബിന്‍ എസിയില്‍ എന്തോ സാങ്കേതിക പ്രശ്നമുണ്ടായിരുന്നുവെന്നും എന്നാല്‍ അടിയന്തര ലാന്‍ഡിംഗ് അല്ലായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

error: Content is protected !!