
കോഴിക്കോട്: കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. പന്നൂര്‍ മേലെ ചാടങ്ങയില്‍ അമ്മദ് കുട്ടിയുടെ മകന്‍ മുഹമ്മദ് സയാന്‍ (14) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എളേറ്റില്‍ വട്ടോളി എംജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് സയാന്‍. വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് ഇന്ന് സ്‌കൂളിന് അവധിപ്രഖ്യാപിച്ചു.