വിഷം അകത്തുചെന്നു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

താനൂർ : വിഷം അകത്ത് ചെന്നു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നന്നംബ്ര പാണ്ടിമുറ്റം സി കെ പടിയിൽ താമസിക്കുന്ന മൂത്താട്ട് സക്കീറിന്റെ മകൻ ഷഫീർ (21) ആണ് മരിച്ചത്. ഈ മാസം 24ന് രാത്രി 8.30 നാണ് വിഷം അകത്തു ചെന്ന നിലയിൽ കണ്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 3.30 ന് മരണപ്പെട്ടു. താനൂർ മഠത്തിൽ റോഡ് സ്വദേശി ആണ്.

error: Content is protected !!