
പാലക്കാട്: മരം മുറിക്കാന്‍ കയറി മണിക്കൂറുകളോളം കുടുങ്ങി കിടന്ന യുവാവിന് രക്ഷകരായി അഗ്നിശമന സേന. പാലക്കാട് തച്ചമ്പാറ തെക്കുംപുറത്ത് മരം മുറിക്കാന്‍ കയറിയ എടക്കുറിശ്ശി സ്വദേശി രാജുവിനാണ് അഗ്നിശമന സേന രക്ഷകരായത്. മണിക്കൂറുകളോളം മരത്തില്‍ കുടുങ്ങി കിടന്ന രാജുവിനെ മണ്ണാര്‍ക്കാട് നിന്നും അഗ്‌നിശമനസേന എത്തിയാണ് രക്ഷപ്പെടുത്തിയത്.