Monday, August 11

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ 

പി.ജി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ 2025 – 2026 അധ്യയന വർഷത്തെ പി.ജി. പ്രവേശനത്തിന് വെയ്റ്റിംഗ് ലിസ്റ്റിലുൾപ്പെട്ടവരുടെ പ്രവേശനം ആഗസ്റ്റ് 12 – ന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ – മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ : 0494 2407366, ഇ – മെയിൽ : [email protected] .

പി.ആർ. 1106/2025

ചെതലയം ഐ.ടി.എസ്.ആറിൽ 

എം.എ. സോഷ്യോളജി / ബി.കോം. സ്പോട്ട് അഡ്മിഷൻ

വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ ( ഐ.ടി.എസ്.ആർ. ) താമസിച്ചുകൊണ്ട് പഠിക്കാവുന്ന എം.എ. സോഷ്യോളജി / ബി.കോം. ഹോണേഴ്‌സ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ പ്രോഗ്രാം  പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 13-ന് നടക്കും. പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ക്യാപ് ഐ.ഡി., ടി.സി., കണ്ടക്ട് സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ് ( ആവശ്യമെങ്കിൽ ), കമ്മ്യൂണിറ്റി, ഇൻകം, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ്പോട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ചെതലയം ഐ.ടി.എസ്.ആർ. ഓഫിസിൽ രാവിലെ 11 മണിക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : (എം.എ. സോഷ്യോളജി) 9645598986, 9048607115, (ബി.കോം.) 9048607115, 9744013474.

പി.ആർ. 1107/2025

സർവകലാശാല എഞ്ചിനീയറിംഗ് കോളേജിൽ

ബി.ടെക്. സ്പോട്ട് അഡ്മിഷൻ

കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിൽ (ഐ.ഇ.ടി.) 2025 – 2026 അധ്യയന വർഷത്തെ ബി.ടെക്. പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 13-ന് നടക്കും. ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (ECE) – 3, ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ സയൻസ് (EP) – 3, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (EEE) – 15, മെക്കാനിക്കൽ എഞ്ചിനീയറിംഗ് (ME) – 15, പ്രിന്റിങ് ടെക്നോളജി (PT) – 4 എന്നിങ്ങനെയാണ് ഒഴിവുകൾ. കീം റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്ക് അസൽ രേഖകൾ സഹിതം രാവിലെ 11 മണിക്ക് മുൻപായി കോളേജിൽ ഹാജരായി പ്രവേശനം നേടാം. പ്രവേശന പരീക്ഷ എഴുതാത്തവർക്കും പ്രവേശനം നേടാൻ അവസരം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9567172591.

പി.ആർ. 1108/2025

മണ്ണാർക്കാട് സി.സി.എസ്.ഐ.ടി.യിൽ

എം.സി.എ. / ബി.എസ് സി. – സീറ്റൊഴിവ്

മണ്ണാർക്കാടുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ., ബി.എസ് സി. എ.ഐ. ഹോണേഴ്‌സ് പ്രോഗ്രാമുകൾക്ക് സീറ്റൊഴിവുണ്ട്. സർവകലാശാലാ ക്യാപ് രജിസ്‌ട്രേഷൻ ചെയ്യാത്തവർക്കും ഇപ്പോൾ പ്രവേശനം നേടാം. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446670011, 8891209610.

പി.ആർ. 1109/2025

കോഴിക്കോട് ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ

ബി.എഡ്. കൊമേഴ്‌സ് സീറ്റൊഴിവ്

കോഴിക്കോട് കല്ലായിയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ കൊമേഴ്‌സ് വിഷയത്തിൽ വിശ്വകർമ്മ, ഒ.ബി.എക്സ് കാറ്റഗറിയിൽ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. താത്പര്യമുള്ളവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 12-ന് ഉച്ചക്ക് രണ്ടു മണിക്ക് ശേഷം സെന്ററിൽ നേരിട്ട് ഹാജരാകണം.  

പി.ആർ. 1110/2025

അരണാട്ടുകര സെന്ററിൽ

ബി.എഡ്. കൊമേഴ്‌സ് സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലയുടെ അരണാട്ടുകര സെന്ററിൽ ബി.എഡ്. കൊമേഴ്‌സ് പ്രോഗ്രാമിന് പി.ഡബ്ല്യൂ.ഡി. – ഒന്ന്, ധീവര – ഒന്ന് എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. സർവകലാശാലാ ക്യാപ് രജിസ്‌ട്രേഷനുള്ളവർ ആഗസ്റ്റ് 12-ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകണം. ഫോൺ : 0487 2382977, 9495421585.

പി.ആർ. 1111/2025

കൊടുവായൂർ ബി.എഡ്. സെന്ററിൽ സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലയുടെ കൊടുവായൂർ ബി.എഡ്. സെന്ററിൽ ഇ.ഡബ്ല്യൂ.എസ്. വിഭാഗത്തിൽ രണ്ട് സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ സെന്റർ ഓഫീസിൽ ബന്ധപ്പെടേണ്ടതാണ്. ലഭ്യമായ ഓപ്‌ഷനുകൾ : ഇംഗ്ലീഷ്, ഫിസിക്കൽ സയൻസ്, തമിഴ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0492 3252556.

പി.ആർ. 1112/2025

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകൾ / സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ  രണ്ടാം സെമസ്റ്റർ എം.ബി.എ. ഹെൽത് കെയർ മാനേജ്മെന്റ്, എം.ബി.എ. ഇന്റർ നാഷണൽ ഫിനാൻസ്, ഫുൾ ടൈം ആന്റ് പാർട്ട് ടൈം എം.ബി.എ. ജൂലൈ 2025 ( 2024 പ്രവേശനം ) റഗുലർ / (2020 മുതൽ 2023 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 19-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 1113/2025

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ (CCSS) എം.എസ് സി. അപ്ലൈഡ് സൈക്കോളജി ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2019 മുതൽ 2024 വരെ പ്രവേശനം) നവംബർ 2024, (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം. 

പി.ആർ. 1114/2025

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ (CCSS – 2024 പ്രവേശനം) പാർട്ട് ടൈം എം.ബി.എ. ഈവനിംഗ് ജനുവരി 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 1115/2025

error: Content is protected !!