Wednesday, August 13

തൃശ്ശൂരില്‍ വോട്ട് കൂട്ടാന്‍ മണ്ഡലത്തിന് പുറത്തുള്ള ബന്ധുക്കളെ ബിജെപി നേതാക്കള്‍ കൂട്ടമായി പട്ടികയില്‍ ചേര്‍ത്തു, പാലക്കാടും കാസര്‍ഗോഡുമുള്ള വോട്ട് തൃശ്ശൂരിലെത്തിച്ചു ; വിവരങ്ങള്‍ പുറത്ത്

തൃശ്ശൂര്‍: തൃശ്ശൂരിലെ വോട്ട് കൂട്ടാന്‍ മണ്ഡലത്തിന്റെ പുറത്തുള്ള ബന്ധുക്കളെ ബിജെപി നേതാക്കള്‍ പലരും തൃശ്ശൂരിലെ പട്ടികയില്‍ ചേര്‍ത്തതായുള്ള വിവരങ്ങള്‍ പുറത്ത്. മണ്ഡലത്തിന് പുറത്തുള്ള വോട്ടര്‍മാരെ സ്വന്തം വീടിന്റെ മേല്‍വിലാസത്തിലാണ് ബിജെപി കൗണ്‍സിലര്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തത്.

പൂങ്കുന്നത്തെ കൗണ്‍സിലര്‍ ഡോ. ആതിരയുടെ കേരള വര്‍മ്മ കോളജ് റോഡിലെ പള്ളിപ്പെറ്റ വീട്ടിലെ വിലാസത്തില്‍ 6 വോട്ടുകളാണ് ഇങ്ങനെ ചേര്‍ത്തത്. പാലക്കാട് നാഗലശ്ശേരി പഞ്ചായത്തില്‍ വോട്ടറായ ബന്ധുവിനെയും കുടുംബത്തെയും വോട്ടുകളാണ് ആതിര തൃശൂരില്‍ ചേര്‍ത്തത്. ആതിരയുടെ ബന്ധു ഉമ, ഭര്‍ത്താവ് മണികണ്ഠന്‍, മകന്‍ എന്നിവരെ സ്വന്തം വിലാസത്തില്‍ തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ എത്തിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാഗലശ്ശേരി പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് ഉമ. ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനും മുന്‍ ജില്ലാ പ്രഭാരിയുമായ വി ഉണ്ണികൃഷ്ണന് വോട്ട് ഈ വീട്ടിലെ വിലാസത്തിലാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നാഗലശ്ശേരിയിലായിരുന്നു വോട്ടെന്ന് ഉമ പറഞ്ഞു. ഇപ്പോഴും ഉമയ്ക്ക് വോട്ടുള്ളത് നാഗലശ്ശേരിയിലാണ്. പക്ഷെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് മാത്രം വോട്ട് പൂങ്കുന്നത്തെയ്ക്ക് മാറ്റി. പേര് മാറ്റി എങ്കിലും വോട്ട് ചെയ്തില്ലെന്ന് ഉമ പറയുന്നു. ആതിരയുടെ ഭര്‍ത്താവ് ആദര്‍ശ് ദാമോദരന്റെ സഹോദരന്‍ കാസര്‍ഗോഡ് സ്വദേശി ആശിഷിന്റെ വോട്ടും തൃശൂരില്‍ ചേര്‍ത്തിട്ടുണ്ട്. ടെമ്പിള്‍ ടവര്‍ ഫ്‌ളാറ്റിലാണ് ഈ വോട്ട് ചേര്‍ത്തത്.

error: Content is protected !!