Tag: loksabha election

ലോക്സഭ തിരഞ്ഞെടുപ്പ്: ജില്ലയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Malappuram

ലോക്സഭ തിരഞ്ഞെടുപ്പ്: ജില്ലയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലപ്പുറം : ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മലപ്പുറം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമായി. ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണലിനായി മലപ്പുറം ജില്ലയില്‍ നാലു കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക് കോളേജും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി മലപ്പുറം ഗവ. കോളേജുമാണ് നിശ്ചയിച്ചിട്ടുള്ളത്. അതത് മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടുകളും ഈ കേന്ദ്രങ്ങളില്‍ തന്നെയായിരിക്കും എണ്ണുക. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍, ഏറനാട് നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രമായി ചുങ്കത്തറ മാര്‍ത്തോമ കോളേജും വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്ററി സ്‌കൂളുമാണ് നിശ്ചയിച്ചിട്ടുള്ളത്. വ...
Malappuram

സർവ്വരുടെയും സമദാനി ; ഡോ. സമദാനിയുടെ വികസന രേഖ പ്രകാശനം ചെയ്തു

പൊന്നാനി : യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനിയുടെ തിരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി അദ്ദേഹത്തിൻ്റെ പാർലമെൻ്റിലെ ഇടപെടലുകളും മറ്റു പ്രവർത്തനങ്ങളും വിശദീകരിച്ച് ബഹുവർണ്ണ ചിത്ര ആളുമായുള്ള ബ്രോഷർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പി.കെ കുഞ്ഞാലിക്കുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. ഗ്ലോസി ടൈപ്പിലുള്ള 36 പേജുകളുള്ള ബ്രോഷറിൽ സമദാനി രാജ്യസഭയിലും ലോക്സഭയിലും എം.പിയായി പ്രവർത്തിക്കുമ്പോൾ ചെയ്ത പ്രധാന കാര്യങ്ങൾക്ക് പുറമെ പാർലമൻ്റിൽ നടത്തിയ സുപ്രധാന പ്രഭാഷണങ്ങൾ ക്വു ആർ കോഡ് സ്കാൻ ചെയ്ത് കേൾക്കാനുള്ള സംവിധാനവുമുണ്ട്. ബ്രോഷർ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് online ൽ വഴി വായിക്കാനുമാവും. https://heyzine.com/flip-book/05ee9f8a9d.html ...
Malappuram

ഇ.ടി.പി.ബി.എസ് സംവിധാനം വഴി ജില്ലയില്‍ ബാലറ്റ് നല്‍കിയത് 1885 സര്‍വീസ് വോട്ടര്‍മാര്‍ക്ക്

മലപ്പുറം : ജില്ലയില്‍ ഇലക്‌ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് മാനേ‍ജ്‍മെന്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) വഴി ബാലറ്റ് നല്‍കിയത് 1885 സര്‍വീസ് വോട്ടര്‍മാര്‍ക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്ക് വോട്ടുചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേകം സജ്ജമാക്കിയ പോര്‍ട്ടല്‍ വഴിയാണ് അതത് മണ്ഡലങ്ങളുടെ വരണാധികാരികള്‍ ഇ-ബാലറ്റുകള്‍ അയച്ചത്. 1821 പുരുഷ വോട്ടര്‍മാരും 64 സ്ത്രീ സര്‍വീസ് വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലാണ്. നിലമ്പൂരില്‍ 331 ഉം വണ്ടൂരില്‍ 263 സര്‍വീസ് വോട്ടര്‍മാരുമാണുള്ളത്. സ്ത്രീ സര്‍വീസ് വോട്ടര്‍മാര്‍ കൂടുതലുള്ളതും നിലമ്പൂര്‍ മണ്ഡലത്തിലാണ്. ഒമ്പതു പേര്‍. വേങ്ങര നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ് സര്‍വീസ് വോട്ടര്‍മാരുള്ള...
Local news, Malappuram, Other

സമദാനിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തില്‍ പങ്കാളിയായി മുനവ്വറലി തങ്ങള്‍

കോട്ടക്കല്‍ : പൊന്നാനി ലോക്‌സഭാ മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ഡോ. എം. പി അബ്ദുസമദ് സമദാനിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പങ്കാളിയായി. കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ പൊന്മള പഞ്ചായത്തില്‍ പര്യടനം നടക്കുമ്പോഴാണ് തങ്ങളെത്തിയത്. പര്യടന വാഹനവ്യൂഹത്തിനിടയിലൂടെ തങ്ങള്‍ സമദാനി യാത്ര ചെയ്യുന്ന തുറന്ന വാഹനത്തിനടുത്തെത്തി ഹസ്തദാനം നല്‍കി. ശേഷം തുറന്ന വാഹനത്തില്‍ കയറിയ തങ്ങള്‍ സമദാനിക്കൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്തു. പിന്നീട് വോട്ടര്‍മാരെ തങ്ങള്‍ അഭിസംബോധന ചെയ്തു. ഡോ. സമദാനിയെപ്പോലുള്ള ബഹു മുഖ പ്രതിഭ പാര്‍ലമെന്റിലുണ്ടാവേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച ഭൂരിപക്ഷം നല്‍കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ഉദ്‌ഭോദിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫൈസല്‍ ബാഫഫി തങ്ങളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു....
Kerala, Other

മോക് പോളിനിടെ ചെയ്യാത്ത വോട്ട് ബിജെപിക്ക് ; പരിശോധിക്കാന്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷനു നിര്‍ദ്ദേശം നല്‍കി

കാസര്‍കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍കോട് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീന്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്ന പരാതിയില്‍ ഇടപെട്ട് സുപ്രീം കോടതി. പരാതി പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. വിവിപാറ്റുകള്‍ എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകന്‍ കാസര്‍കോട്ടെ മോക് പോള്‍ വിഷയം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. മോക് പോളില്‍ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ പരാതി ഉന്നയിച്ചിരുന്നു. മോക് പോളിന്റെ ആദ്യ റൗണ്ടില്‍ 190 വോട്ടിങ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരുസമയം പബ്ലിഷ് ചെയ്തത്. ഒരു യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ പത്ത് ഓപ്ഷനുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ ...
Malappuram, Other

ലോക്‌സഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ 2798 പോളിങ് സ്‌റ്റേഷനുകൾ, 92 പോളിങ് സ്റ്റേഷനുകള്‍ പ്രശ്ന ബാധിതം, 80 മാതൃകാ പോളിങ് സ്റ്റേഷനുകള്‍

മലപ്പുറം : ഏപ്രിൽ 26ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മലപ്പുറം ജില്ലയിൽ സജ്ജീകരിക്കുന്നത് 2798 പോളിങ് സ്റ്റേഷനുകള്‍. ഓക്സിലറി പോളിങ് സ്റ്റേഷനുകളടക്കമുള്ള കണക്കാണിത്. ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി 1575 വോട്ടര്‍‌മാര്‍ക്കായിരിക്കും വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുക. ഇതില്‍ കൂടുതല്‍ പേരുള്ളിടത്താണ് ഓക്‍സിലറി പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുക. 2775 പോളിങ് സ്റ്റേഷനുകളും 23 ഓക്സിലറി പോളിങ് സ്റ്റേഷനുകളാണ് ജില്ലയില്‍ ആകെയുണ്ടാവുക. 80 മാതൃകാ പോളിങ് സ്റ്റേഷനുകള്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 80 മാതൃകാപോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പോളിങ് സ്റ്റേഷനുകളിലാണ് മാതൃകാ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കുന്നത്. വോട്ട് ചെയ്യാനെത്തുന്ന വോട്ടര്‍മാര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്....
Local news

പര്യടനത്തിനിടെ വോട്ടര്‍മാര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് കെ.എസ് ഹംസ

തിരൂരങ്ങാടി : പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസയുടെ പിറന്നാളാഘോഷം ഇത്തവണ മുന്നണി പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കുമൊപ്പം. ഇന്നലെ വൈകുന്നേരം ആറു മണിയോടെ ചെമ്മാട് അങ്ങാടിയിലെത്തിയ കെ.എസിനെ നൂറുകണക്കിന് എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ് പിറന്നാള്‍ കേക്കുമായി കാത്തിരുന്നത്. തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിലെ പര്യടനത്തിനിടെയാണ് പിറന്നാളാഘോഷം ചെമ്മാട് നടന്നത്. സി.പി.ഐ നേതാവ് നിയാസ് പുളിക്കലും കെ.എസ്. ഹംസയും ചേര്‍ന്ന് കേക്ക് മുറിച്ചു. ...
Malappuram, Other

ലോക്സഭാ തിരഞ്ഞെടുപ്പ്; ജില്ലയില്‍ മത്സര രംഗത്ത് 16 സ്ഥാനാര്‍ത്ഥികള്‍, മലപ്പുറം മണ്ഡലത്തില്‍ രണ്ട് പേര്‍ പത്രിക പിന്‍വലിച്ചു

മലപ്പുറം : നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ മലപ്പുറം ജില്ലയിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലായി എട്ട് വീതം സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. മലപ്പുറം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ നസീഫ് പി.പി, എന്‍. ബിന്ദു എന്നിവരാണ് അവസാന ഘട്ടത്തില്‍ പത്രിക പിന്‍വലിച്ചത്. പൊന്നാനി മണ്ഡലത്തില്‍ ആരും പത്രിക പിന്‍വലിച്ചിട്ടില്ല. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക നിലവില്‍ വന്നതോടെ അതത് വരാണാധികാരികളുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നമനുവദിക്കുന്ന പ്രക്രിയയും പൂര്‍ത്തിയായി. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്ന ക്രമത്തില്‍ ഡോ. അബ്ദുള്‍ സലാം - ഭാരതീയ ജനതാ പാര്‍ട്ടി - താമര ടി. കൃഷ്ണന്‍ - ബഹുജന്‍ സമാജ് പാര്‍ട്ടി - ആന ഇ.ടി മുഹമ്മദ് ബഷീര്‍ - ഇന്ത്യന്‍ യൂണിയന്...
Malappuram

ലോക് സഭാ തിരഞ്ഞെടുപ്പ് ; ജില്ലയില്‍ 33,93,884 വോട്ടര്‍മാര്‍, കന്നി വോട്ടര്‍മാരായി 82,286 പേര്‍

മലപ്പുറം : ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ മലപ്പുറം ജില്ലയില്‍ നിന്നും പട്ടികയില്‍ ഇടംപിടിച്ചത് 33,93,884 പേര്‍. ഇതില്‍ 16,96,709 പുരുഷന്മാരും 16,97,132 സ്ത്രീ വോട്ടര്‍മാരും 43 മൂന്നാം ലിംഗക്കാരുമാണുള്ളത്. ഏപ്രില്‍ നാലിനാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 2,33,645 പേരാണ് ഇവിടെ വോട്ടര്‍മാരായി ഉള്ളത്. വയനാട് ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന ഏറനാട് നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്. 1,84,363 പേരാണ് ഈ മണ്ഡലത്തില്‍ വോട്ടര്‍മാരായുള്ളത്. കന്നി വോട്ടര്‍മാരായി 82,286 പേരും പട്ടികയിലുണ്ട്. പാലക്കാട് ജില്ലയിലുള്‍പ്പെടുന്ന തൃത്താല നിയമസഭാ മണ്ഡലം അടക്കം പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ 14,70,804 പേരും മലപ്പുറം ലോക്‌സഭാ മണ്ഡല...
Kerala, Malappuram, Other

പോളിങ് സ്റ്റേഷനുകളുടെ ഭിത്തികള്‍ വൃത്തികേടാക്കരുത്; പോളിങ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കാന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളടക്കമുള്ള കെട്ടിടങ്ങളില്‍ പോസ്റ്ററുകളും നോട്ടീസുകളും പതിപ്പിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഭിത്തികളിലെ ചിത്രങ്ങളും മാപ്പുകളും നശിപ്പിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍. ലോക്‍സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിടുള്ളത്. പോളിങ് സ്റ്റേഷനുകളില്‍ കുടിവെള്ളം ഉറപ്പാക്കുന്നതിന് ശുദ്ധജലം നിറച്ച ഡിസ്പെൻസറും പരിസ്ഥിതി സൗഹൃദങ്ങളായ ഗ്ലാസുകളും പോളിങ് സ്റ്റേഷനിൽ നിർബന്ധമായും ലഭ്യമാക്കണം. തിരഞ്ഞെടുപ്പിനെത്തുടർന്നുള്ള പോളിങ് സ്റ്റേഷനുകളിലെ മാലിന്യം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നീക്കം ചെയ്തുവെന്ന് ഉറപ്പാക്കണമെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പുറത്തിറക്കിയ ...
Malappuram

തിരഞ്ഞെടുപ്പു ജോലികളില്‍ ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ സുതാര്യമാകണമെന്ന് പൊതു നിരീക്ഷകര്‍ ; നിരീക്ഷകരുടെ സാന്നിധ്യത്തിൽ വിപുലമായ അവലോകന യോഗം ചേർന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി ഓരോ തലങ്ങളിലും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ സുതാര്യമായിരിക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ നിയോഗിച്ച പൊതു നിരീക്ഷകര്‍ നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഇലക്ഷന്‍ നോഡല്‍ ഓഫീസര്‍മാരുടെയും ഉപ വരണാധികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് നിര്‍ദ്ദേശം. ജില്ലയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായാണ് പൊതു നിരീക്ഷകരായ അവദേശ് കുമാര്‍ തിവാരി, പുല്‍കിത് ആര്‍.ആര്‍ ഖരേ, ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ യോഗം ചേര്‍ന്നത്. പൊതുജനങ്ങളില്‍ സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള ഒരു ഇടപെടലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ ഇടയാകരുത്. ഉദ്യോഗസ്ഥര്‍ അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്കതീതമായാണ...
Kerala

യുഡിഎഫിന് എസ്ഡിപിഐ പിന്തുണ ; ആര് വോട്ട് ചെയ്താല്‍ വാങ്ങുമെന്ന് കെ സുധാകരന്‍

കണ്ണൂര്‍ : യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി കെ പി സി സി അധ്യക്ഷനും കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ കെ സുധാകരന്‍. ഇലക്ഷന് എസ് ഡി പി ഐ എന്നല്ല ആര് വോട്ട് ചെയ്താലും അത് സിപിഎം വോട്ട് ചെയ്താലും വാങ്ങുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. എസ് ഡി പി ഐയുടെ പിന്തുണ കോണ്‍ഗ്രസും യു ഡി എഫും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്തുണ വേണ്ടെന്ന് ഒരു സ്ഥാനാര്‍ത്ഥിയും പറയില്ല. വോട്ട് വാങ്ങുന്നത് സ്ഥാനാര്‍ത്ഥിയുടെ മിടുക്കാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. ...
Malappuram, Other

മലപ്പുറം ജില്ലാ ഇലക്ഷന്‍ മാനേജ്‌മെന്റ് പ്ലാന്‍ പ്രകാശനം ചെയ്തു

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറം ജില്ലാ തിരഞ്ഞെടുപ്പു വിഭാഗം തയ്യാറാക്കിയ ജില്ലാ ഇലക്ഷന്‍ മാനേജ്‌മെന്റ് പ്ലാന്‍ (ഡി.ഇ.എം.പി) ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് പ്രകാശനം ചെയ്തു. ജില്ലയിലെ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍, ചരിത്രം, ഭൂപ്രകൃതി, പൊതുവിവരങ്ങള്‍, പോളിങ് സ്റ്റേഷനുകള്‍, ജില്ലാ ഭരണകൂടം, തിരഞ്ഞെടുപ്പു വിഭാഗം, റവന്യൂ ഭരണകൂടം, തിരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, വിവിധ സ്‌ക്വാഡുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, സെക്റല്‍ ഓഫീസര്‍മാര്‍ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുസ്തകം. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും പൊന്നാനി മണ്ഡലം വരണാധികാരിയുമായ കെ. മണികണ്ഠന്‍, തിരൂര്‍ സബ് കളക്ടര്‍ ...
Local news, Malappuram, Other

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024 : എസ്ഡിപിഐ തിരുരങ്ങാടി മണ്ഡലം നേതൃസംഗമം നടത്തി

തിരുരങ്ങാടി : ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്ഡിപിഐ തിരുരങ്ങാടി മണ്ഡലം നേതൃസംഗമം നടത്തി. ജില്ലാ കമ്മിറ്റി അംഗം എകെ മജീദ് മാസ്റ്റര്‍ സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജാഫര്‍ ചെമ്മാട് അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സൈതലവി ഹാജി മണ്ഡലം സെക്രട്ടറി ഉസ്മാന്‍ ഹാജി സ്വഗതം പറഞ്ഞു. അക്ബര്‍ പരപ്പനങ്ങാടി, മണ്ഡലം ട്രഷറര്‍ മുനീര്‍ എടരിക്കോട്, മണ്ഡലം കമ്മറ്റി അംഗം അബ്ബാസ് കാച്ചാടി, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം ആസിയ ഉസൈന്‍ ചെമ്മാട്, പാര്‍ട്ടി നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ കൊടിഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു ...
Malappuram

ലോക്‌സഭാ തിരഞ്ഞെടുപ്പ് : ചെലവ് നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവ് നിരീക്ഷകരായി ജില്ലയിലെത്തിയ ആദിത്യ സിങ് യാദവ് (മലപ്പുറം), പ്രശാന്ത് കുമാര്‍ സിന്‍ഹ (പൊന്നാനി) എന്നിവര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി.ആര്‍ വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തുന്നതിനായിരുന്നു കൂടിക്കാഴ്ച. സുതാര്യവും സുഗമവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ജില്ലയില്‍ ഒരുക്കിയതായി കളക്ടര്‍ നിരീക്ഷകരെ അറിയിച്ചു. അനധികൃത പണമിടപാട്, ആയുധക്കടത്ത്, ലഹരിക്കടത്ത് എന്നിവയും പെരുമാറ്റചട്ടലംഘനവും കണ്ടെത്തുന്നതിനായി ഫ്‌ളെയിങ് സ്‌ക്വാഡ് (എഫ്.എസ്), സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം (എസ്.എസ്.ടി), വീഡിയോ സര്‍വെയലന്‍സ് ടീം (വി.എസ്.ടി), ആന്റി ഡിഫേസ്‌മെന്റ് ടീം തുടങ്ങിയവയുടെ നേതൃത്വത്തി...
Malappuram

ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനമായി; ആദ്യ ദിവസം ആരും പത്രിക നല്‍കിയില്ല

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനത്തിനു പിന്നാലെ മലപ്പുറം ലോക്സഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച നോട്ടീസ് (ഫോറം 1) വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദും പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ നോട്ടീസ് വരണാധികാരിയായ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠനും പ്രസിദ്ധീകരിച്ചു. പത്രികാ സമര്‍പ്പണത്തിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച രണ്ടു മണ്ഡലങ്ങളിലും ആരും പത്രിക നല്‍കിയില്ല. ഏപ്രില്‍ നാല് വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ പത്രിക സ്വീകരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, ഏപ്രില്‍ ഒന്ന് തിയ്യതികളില്‍ പത്രിക സ്വീകരിക്കില്ല. പത്രികയുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് രാവിലെ 11ന് നടക്കും. ഏപ്രില്‍ എട്ട് വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ടാകും. എട്ടിന് വൈകീട്ട് മൂന്നു മുത...
Malappuram

ലോക്സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ; ഏപ്രില്‍ നാല് വരെ പത്രിക നല്‍കാം, പത്രിക സമര്‍പ്പണത്തിന് നിബന്ധനകള്‍

സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ (മാര്‍ച്ച് 28) പുറത്തിറക്കും. മലപ്പുറം ജില്ലയില്‍ മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച നോട്ടീസ് അതത് വരണാധികാരികള്‍ രാവിലെ പ്രസിദ്ധീകരിക്കും. നാളെ (വ്യാഴം) രാവിലെ 11 മുതല്‍ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു തുടങ്ങും. ബന്ധപ്പെട്ട മണ്ഡലത്തിന്റെ വരണാധികാരിക്കോ പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരിക്കോ ആണ് പത്രിക നല്‍കേണ്ടത്. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തിന്റെ വരണാധികാരി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠനാണ് പൊന്നാനി മണ്ഡലത്തിന്റെ വരണാധികാരി. മലപ്പുറം മണ്ഡലത്തിനായി ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) നെയും പൊന്നാനി മണ്ഡലത്തിനായി ജില്ലാ രജിസ്ട്രാറെയും പത്രിക സ്വീകരിക്കാന്‍ അധികാരമുള്ള ഉപവരണാധികാരികളായി നിശ്ചയിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങള്‍...
Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ്: മലപ്പുറമടക്കം 6 ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍

മലപ്പുറം : പരാതിരഹിതമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍ദ്ദേശിച്ചു. മലപ്പുറം അടക്കം എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, എന്നീ ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എറണാകുളം ഐഎംഎ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനധികൃത പണമിടപാട് കര്‍ശനമായി നിരീക്ഷിക്കാനും നടപടികള്‍ സ്വീകരിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ വരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടികളെ ഒരു കാരണവശാലും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കരുത്. ചാനലുകളുടെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് സംവാദ പരിപാടികള്‍ക്ക് നിര്‍ബന്ധമായും മുന്‍കൂര്‍ അനുമതി വാങ്ങണം. ചില സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് ഇത്. ജില്ലകളിലെ സുരക്ഷാ ക്രമീകരണ...
Kerala, Other

ബോധവത്കരണ പരിപാടികൾ വൻ വിജയം: വോട്ടർ പട്ടികയിൽ മൂന്നു ലക്ഷത്തിലധികം യുവ സമ്മതിദായകർ കൂടി

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27ന് ശേഷം 3,11,805 വോട്ടർമാരാണ് പുതുതായി ചേർന്നത്. കരട് വോട്ടർ പട്ടികയിൽ 77,176 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇത് ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 2,88,533 ആയി. തിങ്കളാഴ്ച( മാർച്ച് 25) വരെയുള്ള കണക്കനുസരിച്ച് 3,88,981 യുവ വോട്ടർമാരാണ് ഉള്ളത്. 18നും 19നും ഇടയിൽ പ്രായമുള്ള സമ്മതിദായകരാണു യുവവോട്ടർമാരുടെ വിഭാഗത്തിലുള്ളത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർകൂടിയാണ് ഇവർ. ഹ്രസ്വകാലയളവിനുള്ളിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ ഈ വർദ്ധന ശരാശരി അടിസ്ഥാനത്തിൽ രാജ്യത്തുതന്നെ ഒന്നാമതാണ്. ഭിന്നലിംഗകാരായ വോട്ടർമാരുടെ എണ്ണം കരട് പട്ടികയിൽ 268 ആയിരുന്നു. അന്തിമ വോട്ടർ പട്ടികയിൽ ഇത് 309 ആയി. ഇന്നുവരെയുള്ള കണക്ക് പ്രകാരം 338 പേർ പട്ടി...
Malappuram, Other

പോളിംഗ് ഡ്യൂട്ടി: ജീവനക്കാരുടെ ഡാറ്റാ എന്‍ട്രി നാളെ തന്നെ പൂര്‍ത്തിയാക്കണം ; അല്ലാത്തവർക്കെതിരെ നടപടി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തുകളില്‍ നിയോഗിക്കുന്നതിനായി ജീവനക്കാരുടെ ഡാറ്റാ എന്‍ട്രി തിരഞ്ഞെടുപ്പ് കമ്മീഷന്റെ order.ceo.kerala.gov.in എന്ന സൈറ്റില്‍ എല്ലാ ഓഫീസ് മേധാവികളും നാളെ (ശനി) 2 മണിക്കകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറായ മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകള്‍/ കോളേജുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍/കേന്ദ്രസര്‍ക്കാര്‍ /പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഓഫീസ് മേധാവികള്‍ മേല്‍ സൈറ്റില്‍ സ്വയം രജിസ്റ്റര്‍ ചെയ്ത ശേഷം ജീവനക്കാരുെടെ ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കുകയും സാക്ഷ്യപത്രം അതതു തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യണം. അല്ലാത്തവർക്കെതിരെ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ശിക്ഷാ നടപടി കൈക്കൊള്ളുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി. ...
Malappuram, Other

ഭിന്നശേഷി വിദ്യാർഥികൾ നിർമ്മിച്ച തിരിച്ചറിയല്‍ കാർഡുകൾ കൈമാറി

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പ് ജോലികളില്‍ ഏർപ്പെട്ട ജീവനക്കാർക്കായി പൊൻമള ബി.ആർ.സിലെ വിദ്യാർഥികൾ നിർമ്മിച്ച തിരിച്ചറിയല്‍ കാർഡുകൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടർ വി.ആർ വിനോദിന് കൈമാറി. റീഹാബിലിറ്റേഷൻ സെൻ്റെറിലെ മുപ്പത്തിരണ്ട് വിദ്യാർത്ഥികൾ ചേർന്ന് ആയിരത്തോളം കാർഡുകളാണ് നിർമ്മിച്ച് കൈമാറിയത്. പൂർണ്ണമായും ഹരിത ചട്ടങ്ങൾ പാലിച്ചാണ് കാർഡുകളുടെ നിർമാണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ സ്ക്വാഡുകൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവര്‍ക്കായാണ് തിരിച്ചറിയൽ കാർഡ് നിർമ്മിച്ചിട്ടുള്ളത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ‍കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, മറ്റ് ഉദ്യോഗസ്ഥര്‍, ബഡ്സ് സ്കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ...
Kerala, Other

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; ഭിന്നശേഷിക്കാർക്കായി ‘സക്ഷം’ മൊബൈൽ ആപ്പ്

തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്‌കരിച്ച സുപ്രധാന സംവിധാനമാണ് 'സക്ഷം' മൊബൈൽ ആപ്പ്. പ്ലേ സ്റ്റോറിൽ/ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൌൺലോഡ് ചെയ്ത് വേണ്ട നിർദ്ദേശങ്ങൾ മനസ്സിലാക്കിയാൽ വോട്ടെടുപ്പ് ദിവസം ഭിന്നശേഷിക്കാർക്ക് യാതൊരു പ്രയാസവും കൂടാതെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനാവും. വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യൽ, മറ്റ് തിരുത്തലുകൾ വരുത്തൽ, പോളിങ് സ്റ്റേഷൻ കണ്ടെത്തൽ, സ്ഥാനാർത്ഥികളുടെ വിവരങ്ങൾ, വോട്ട് രേഖപ്പെടുത്തൽ എന്നിവയ്ക്ക് ആവശ്യമായ സഹായങ്ങൾ ആപ്പിലൂടെ ലഭിക്കും. വോട്ടെടുപ്പ് ദിവസം വീൽചെയർ ഉൾപ്പെടെയുള്ള സേവനങ്ങൾ ആപ്പ് വഴി ആവശ്യപ്പെടാം. ആപ്പിന്റെ ആൻഡ്രോയിഡ്, ഐ.ഒ.എസ് പതിപ്പുകൾ ലഭ്യമാണ. വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ അതും ഈ ആപ്പിലൂടെ അറിയിക്കാവുന്നതാണ്. ...
Kerala, Other

പോളിംഗ് ഡ്യൂട്ടി: ജീവനക്കാരുടെ ഡാറ്റാ എന്‍ട്രി 23 നകം പൂര്‍ത്തിയാക്കണം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തുകളില്‍ നിയോഗിക്കുന്നതിനായി ജീവനക്കാരുടെ ഡാറ്റാ എന്‍ട്രി തിരഞ്ഞെടുപ്പ് കമ്മീഷന്റെ order.ceo.kerala.gov.in എന്ന സൈറ്റില്‍ എല്ലാ ഓഫീസ് മേധവികളും അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറായ മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകള്‍/ കോളേജുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍/കേന്ദ്രസര്‍ക്കാര്‍ /പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഓഫീസ് മേധാവികള്‍ മേല്‍ സൈറ്റില്‍ സ്വയം രജിസ്റ്റര്‍ ചെയ്ത ശേഷം മാര്‍ച്ച് 23 ന് ഉച്ചയ്ക്ക് 2 മണിക്കകം ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കുകയും സാക്ഷ്യപത്രം അതതു തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതതു പഞ്ചായത്ത് / മുനിസിപ്പാലിറ്റി നോഡല്‍ ഓഫീസറെ ബന്ധപ്പെടാം. ...
Malappuram

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി ; സി വിജില്‍ ആപ് വഴി ലഭിച്ചത് 25 പരാതികള്‍

മലപ്പുറം : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി മലപ്പുറം ജില്ലയില്‍ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തി തുടര്‍നടപടി സ്വീകരിക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ചെലവുകളുടെ നിരീക്ഷണം, വോട്ടര്‍മാരെ പണം, മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍, മറ്റു സാമ്പത്തിക ഇടപാടുകള്‍തുടങ്ങിവ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് അറിയുകയും തടയുകയും ചെയ്യുക എന്നീ ചുമതലകളാണ് വിവിധ സ്‌ക്വാഡുകള്‍ക്ക്. ഓരോ നിയമസഭാ മണ്ഡലത്തിലും മൂന്ന് വീതം ഫ്‌ളെയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം, വീഡിയോ സര്‍വെയലന്‍സ് ടീം, വീഡിയോ വ്യൂയിങ് ടീം, രണ്ട് വീതം ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി അസിസ്റ്റന്റ് എക്‌സ്‌പെ...
Kerala, Malappuram

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണം, പെരുമാറ്റചട്ടം കർശനമായി നടപ്പാക്കും, വ്യാജ പ്രചാരണങ്ങൾ ക്കെതിരെ നടപടി: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സുതാര്യവും സുരക്ഷിതവുമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. മാർച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 1,31,84,573 പുരുഷ വോട്ടർമാരും 1,40,95,250 സ്ത്രീ വോട്ടർമാരും ആണ്. 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടർമാരും 100 വയസ്സ് പിന്നിട്ട 2,999 പേരുമുണ്ട്. 3,70,933 യുവ വോട്ടർമാരും 88,384 പ്രവാസി വോട്ടർമാരും ഉണ്ട്. പുതുതായി വോട്ടർ പട്ടികയിൽ ചേർക്കുന്നതിനും പട്ടിക ശുദ്ധീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർക്ക് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയ...
Malappuram

പൊതു സ്ഥലത്തെ പ്രചാരണ സാമഗ്രികൾ അടിയന്തരമായി നീക്കം ചെയ്യണം ; ജില്ലാ കളക്ടർ

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ പൊതുസ്ഥലത്ത് പ്രദ‍ര്‍ശിപ്പിച്ച ബാനറുകള്‍, പോസ്റ്ററുകള്‍, ബോ‍ര്‍ഡുകള്‍ എന്നിവ 24 മണിക്കൂറിനകം അതത് രാഷ്ട്രീയപാ‍ര്‍ട്ടികള്‍ - സംഘടനകള്‍ സ്വമേധയാ നീക്കം ചെയ്യണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആർ വിനോദ് അറിയിച്ചു. നിശ്ചിത സമയപരിധിക്കകം നീക്കം ചെയ്തിട്ടില്ലെങ്കില്‍ മാതൃകാപെരുമാറ്റചട്ടം നടപ്പാക്കുന്നതിനുളള ആന്റീഡീഫേസ്മെന്‍റ് സ്ക്വാഡ് മുന്നറിയിപ്പ് കൂടാതെ അത്തരം പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യും. ചെലവുകളുടെ കണക്ക് അതത് സ്ഥാനാ‍ര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തുമെന്നും ജില്ലാ ഇലക്ഷൻ ഓഫീസര്‍ അറിയിച്ചു. ...
Kerala

പെരുമാറ്റച്ചട്ട ലംഘനം : പൊതുജനങ്ങള്‍ക്ക് ആപ്പു വഴി പരാതി നല്‍കാം ; 100 മിനിറ്റിനുള്ളില്‍ നടപടി

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ (cVIGIL) ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുളള സംവിധാനമാണിത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലിലെ പ്ലേ സ്റ്റോറില്‍/ ആപ്പ് സ്റ്റോറില്‍ cVIGIL എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭ്യമാവും. ക്യാമറയും മികച്ച ഇന്റര്‍നെറ്റ് കണക്ഷനും ജി.പി.എസ് സൗകര്യവുമുള്ള ഏത് സ്മാര്‍ട്ട് ഫോണിലും സി-വിജില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിച്ച് മറുപടി ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. പെരുമാറ്റചട്ടലംഘനമോ ചെലവ് സംബന്ധമായ ചട്ടലംഘനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതികാരന് ആപ്പ് വഴി ചിത്രം അല്ലെങ്കില്‍ വീഡിയോ എടുത്ത് നല്‍കി പരാതി രജിസ്റ്റര്‍ ചെയ്യാം. ഫോട്ടോ/വീഡിയോയുടെ ഭൂമിശാസ്ത്രപരമായ വിവരം സ്വമേധയാ ശേഖരിക്കപ്...
Kerala, Local news

വോട്ടെടുപ്പ് വെള്ളിയാഴ്ച; വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് പി എം എ സലാം

കേരളത്തിൽ ഏപ്രിൽ 26 വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ച നടപടി വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരുമായ വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. വെള്ളിയാഴ്ച ഇസ്‌ലാം മത വിശ്വാസികൾ പള്ളികളിൽ ഒത്തുചേരുന്ന ജുമുഅ ദിവസമാണ്. കേരളത്തിലും തമിഴ് നാട്ടിലുമെല്ലാം ഈ ദിവസം തന്നെ വോട്ടെടുപ്പിന് തെരഞ്ഞെടുത്തത് പ്രയാസം സൃഷ്ടിക്കും. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് പി.എം.എ സലാം അറിയിച്ചു. വോട്ടെടുപ്പ് ദിവസം മുഴുവൻ സമയം ബൂത്തിലും പുറത്തും ചെലവഴിക്കേണ്ട സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും ഉദ്യോഗസ്ഥരും ഈ സമയത്ത് അസൗകര്യം അനുഭവിക്കേണ്ടി വരും. ഇക്കാര്യത്തിൽ പുനർ വിചിന്തനം നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ...
National

രാജ്യത്ത് 96.8 കോടി വോട്ടര്‍മാര്‍, 10.5 ലക്ഷം പോളിംഗ് ബൂത്തുകള്‍, 85 വയസിന് മുകളിലുള്ളവര്‍ക്കും വൈകല്യം ഉള്ളവര്‍ക്കും വോട്ട് ഫ്രം ഹോം സൗകര്യം

96.8 കോടി വോട്ടര്‍മാരാണ് രാജ്യത്തൊട്ടാകെ ഉള്ളത്. 1.82 കോടി പുതിയ വോട്ടര്‍മാര്‍ ഇക്കുറി തെരഞ്ഞെടുപ്പിന്റെ ഭാഗമാകും. 49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി വനിതാ വോട്ടര്‍മാരും 48,000 ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഇക്കുറി ജനവിധി രേഖപ്പെടുത്തും. യുവ വോട്ടര്‍മാര്‍ 19.74 കോടി പേരാണ്. കന്നി വോട്ടര്‍മാരില്‍ 85 ലക്ഷം പെണ്‍കുട്ടികളാണ്. 10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് രാജ്യത്താകെ സജ്ജീകരിച്ചിട്ടുളളത്. ഒന്നര കോടി പോളിംഗ് ഉദ്യോഗസ്ഥരും പത്ത് ലക്ഷം വോട്ടിങ് സ്റ്റേഷനുകളും സജ്ജമാക്കും. 85 വയസിന് മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിലേറെ വൈകല്യം ഉള്ളവര്‍ക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പില്‍ ജനങ്ങളെ പങ്കാളികളാക്കും. പേപ്പര്‍ ഉപയോഗം പരമാവധി കുറയ്ക്കും. ഇ-വോട്ടര്‍ ലിസ്റ്റ് പ്രയോജനപ്പെടുത്തും. പരമാവധി ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും. കൈവെസി ആപ...
Kerala, National, Other

ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു, തെരഞ്ഞെടുപ്പ് നടക്കുക 7 ഘട്ടങ്ങളിലായി

ദില്ലി : ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി ക്രമം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. 543 ലോക്‌സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. . ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രില്‍ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ ഏപ്രില്‍ 26 ന് തെരഞ്ഞെടുപ്പ് നടക്കും. എല്ലാ ഘട്ടവും പൂര്‍ത്തിയാക്കിയതിന് ശേഷം ജൂണ്‍ 4 ന് വോട്ടെണ്ണല്‍ നടക്കും. 96.8 കോടി വോട്ടര്‍മാരാണ് രാജ്യത്തൊട്ടാകെ ഉള്ളത്. 1.82 കോടി പുതിയ വോട്ടര്‍മാര്‍ ഇക്കുറി തെരഞ്ഞെടുപ്പിന്റെ ഭാഗമാകും. 49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി വനിതാ വോട്ടര്‍മാരും ഇക്കുറി ജനവിധി രേഖപ്പെടുത്തും. ഒന്നര കോടി പോളിംഗ് ഉദ്യോഗസ്ഥരും പത്ത് ലക്ഷം വോട്ടിങ് സ്റ്...
error: Content is protected !!