Wednesday, August 20

ആവേശോജ്ജ്വലമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ ഹരിതാരവം

തിരൂരങ്ങാടി : ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ‘ഹരിതാരവം ‘ എന്ന പേരിൽ ഹരിത കർമ്മ സേനാ സംഗമം നടത്തി. സുസ്ഥിര അജൈവ മാലിന്യ പരിപാലനം സംബന്ധിച്ച് എൽ.എസ്.ജി.ഡി അസിസ്റ്റൻ്റ് ഡയറക്ടർ പി.ബി. ഷാജുവും ജൈവമാലിന്യ പരിപാലനം സംബന്ധിച്ച് ശുചിത്വമിഷൻ ജില്ലാ കോ- ഓർഡിനേറ്റർ എ. ആതിരയും സംസാരിച്ചു. സമാപന സമ്മേളനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഉപഹാര സമർപ്പണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സാജിത അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു. പി.ടി സ്വാഗതം പറഞ്ഞു. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കലാം മാസ്റ്റർ, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈലജ ടീച്ചർ, തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിജിത്ത്, മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം. സുഹറാബി , നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തസ്ലീന. പി, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സറീന ഹസീബ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ സി.സി. ഫൗസിയ , സ്റ്റാർ മുഹമ്മദ്, പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിഷാബി , ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളായ ബാബുരാജ് , ശരീഫ അസീസ്, റംല പുറ്റേക്കാട്ട്, വീക്ഷണം മുഹമ്മദ്, ജാഫർ ഷരീഫ്, അയ്യപ്പൻ. സി. ടി, സുഹറ ശിഹാബ്, പി.പി.അനിത, സതി തോട്ടുങ്ങൽ, പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ യു.പി.മുഹമ്മദ്, മെമ്പർ കോയ മോൻ, ഇസ്മായിൽ കാവുങ്ങൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു. സെക്രട്ടറി ഒ.കെ. പ്രേമരാജൻ നന്ദി രേഖപ്പെടുത്തി. തുടർന്ന് ഹരിത കർമ്മ സേനാംഗങ്ങളുടെ വിവിധ കലാപരിപാടികളും അനുഭവം പങ്കു വെയ്ക്കലും നടന്നു

error: Content is protected !!