
മലപ്പുറം : പ്രവാസി ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ അംഗത്വ ക്യാംപയിനും കുടിശ്ശിക നിവാരണവും നടത്തി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടി പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ഗഫൂര്‍ പി. ലില്ലീസ് ഉദ്ഘാടനം ചെയ്തു. ക്ഷേമനിധിയില്‍ പുതുതായി അംഗത്വം എടുക്കാനും അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ ഇളവ് ആനുകൂല്യത്തോടെ പുതുക്കാനും പരിപാടിയിൽ അവസരമൊരുക്കിയിരുന്നു.
ക്യാംപയിനില്‍ പങ്കെടുക്കാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് അക്ഷയ കേന്ദ്രം വഴിയോ സേവാ കേന്ദ്രം വഴിയോ പുതുതായി അംഗത്വം എടുക്കാനും പിഴയിളവ് അനുകൂല്യത്തോടെ അംശദായം അടച്ച് അംഗത്വം പുതുക്കാനും കഴിയുമെന്ന് പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
ജില്ലാ പ്രവാസി പ്രശ്‌നപരിഹാര സെല്‍ അംഗം വി.കെ. റഹൂഫ് അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമ ബോര്‍ഡ് ഫിനാന്‍സ് മാനേജര്‍ ജയകുമാര്‍, കോഴിക്കോട് ഡി.ഇ.ഒ എസ്. നവാസ് എന്നിവര്‍ സംസാരിച്ചു. പ്രവാസി ക്ഷേമ ബോര്‍ഡ് തിരുവനന്തപുരം, കോഴിക്കോട് ഓഫീസുകളിലെ ജീവനക്കാര്‍ നേതൃത്വം നല്‍കി. 250 ലേറെ പ്രവാസികള്‍ പരിപാടിയിൽ പങ്കെടുത്തു.