
പരപ്പനങ്ങാടി : തിരൂര്‍ – കടലുണ്ടി റോഡില്‍ ബിഎം & ബിസി പ്രവര്‍ത്തിയുടെ ഭാഗമായ ബിഎം പ്രവൃത്തി നടക്കുന്നതിനാല്‍ ടി റോഡിലൂടെയുള്ള വാഹന ഗതാഗതം 24-08-2025 മുതല്‍ പ്രവര്‍ത്തി തീരുന്നത് വരെ പൂര്‍ണ്ണമായും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇതുവഴി പരപ്പനങ്ങാടി നിന്നും വരുന്ന വാഹനങ്ങള്‍ പരപ്പനങ്ങാടി – പുത്തരിക്കല്‍ – കൂട്ടുമുച്ചി – അത്താണിക്കല്‍ വഴിയും, ചാലിയം നിന്നും വരുന്ന വാഹനങ്ങള്‍ ചാലിയം -കടലുണ്ടി റെയില്‍വേ ഗേറ്റ് -കോട്ടക്കടവ് – അത്താണിക്കല്‍ വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് എക്‌സ്‌ക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു