Monday, October 13

തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് മുതൽ. സംവരണം നിശ്ചയിക്കുന്നത് ഇങ്ങനെ

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിന് വാർഡുകളുടെ സംവരണ ക്രമം നിശ്ചയിക്കുന്ന നറുക്കെടുപ്പ് ഇന്ന് മുതൽ ആരംഭിക്കും. സംവരണ വാർഡുകൾ തീരുമാനമാകുന്നതോടെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥി നിർണയ നടപടികളിലേക്ക് നീങ്ങും. മുന്നണികളിൽ സീറ്റ് ധാരണ ചർച്ചയും ആരംഭിക്കും.

പഞ്ചായത്തുകളിലെ സംവരണ വാർഡുകളാണ് ഇന്ന് നറുക്കിട്ട് തീര്യമാനിക്കുക. നിലമ്പൂർ വണ്ടൂർ, മലപ്പുറം, വേങ്ങര ബ്ലോക്കുകൾക്ക് കീഴിലുള്ള പഞ്ചായത്തുകളിലെ വാർഡുകളാണ് ഇന്നു നിർണയിക്കുക.
രാവിലെ 10 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് നറുക്കെടുപ്പ്. പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 15വരെ തുട രും. നഗരസഭകളിലെ നറുക്കെടുപ്പ് 16ന് തദ്ദേശ ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ വെച്ചാണ്. ബ്ലോക്ക് പഞ്ചായത്തുകളിലേത് 18നും ജില്ലാ പഞ്ചായത്തിന്റെത് 21 നും കലക്ട‌റേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പകുതി സീറ്റുകൾ വനിതാ സംവരണമാണ്. കഴിഞ്ഞ 2 തവണയും സംവരണ വാർഡുകളായിരുന്നവയെ ഒഴിവാക്കിയാകും നറുക്കെടുപ്പ്. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്ന വാർഡിനെ ഇത്തവണ അതേ വിഭാഗത്തിൽ ഉൾപ്പെടുത്തില്ല.

സംവരണ വാർഡുകൾ നിശ്ചയിക്കുന്നത് ഇങ്ങനെ:

വാർഡ് വിഭജനത്തിനു ശേഷം, നിലവിലെ ഒരു വാർഡിലെ 50 ശതമാനത്തിൽ കൂടുതൽ ജനസംഖ്യ ഉൾപ്പെട്ടു വരുന്ന പുതിയ വാർഡിന് പഴയ വാർഡിൻ്റെ അതേ സംവരണനില എന്നു കണക്കാക്കിയാകും നടപടികൾ ആരംഭിക്കുക. വാർഡ് വിഭജനത്തിനു ശേഷമുള്ള വാർഡുകളുടെ നമ്പറും പേരും, ഓരോ വിഭാഗത്തിനും സംവരണം ചെയ്യേണ്ട വാർഡുകളുടെ എണ്ണം, പുതിയ വാർഡുകളുടെ 2015ലെയും 2020ലെയും സംവ രണവിവരം, 2015ലും 2020ലും തുടർച്ചയായി സംവരണം ചെയ്തിരുന്ന വാർഡുകൾ തുടങ്ങിയ വിവരങ്ങൾ നേരത്തേ തയാറാക്കിവയ്ക്കും.
ഒരു സംവരണവിഭാഗത്തിന് 2025ൽ സംവരണം നീക്കിവയ്ക്കു ന്നതിന്, അതേ വിഭാഗത്തിന് 2020ലോ 2015ലോ സംവരണം ചെയ്‌ത വാർഡുകൾ ഉണ്ടെങ്കിൽ അവ ആദ്യം ഒഴിവാക്കിയാ ണ് ആവർത്തനക്രമം പാലിക്കേണ്ടത്.

ആവർത്തനക്രമം പാലിക്കുന്നത് ഇങ്ങനെ: ഉദാഹരണത്തി ന് സ്ത്രീ സംവരണ വാർഡുകൾ തിരഞ്ഞെടുക്കുന്നതിനു മു ന്നോടിയായി, 2015ലും 2020ലും തുടർച്ചയായി സംവരണം ചെയ്‌ത വാർഡുകളും 2020ൽ സ്ത്രീകൾക്ക് സംവരണം ചെയ്ത വാർഡുകളും ആദ്യം ഒഴിവാക്കി ശേഷിക്കുന്നവയിൽ നിന്നാകും നറുക്കെടുപ്പ് നടത്തുക. അപ്രകാരം നിശ്ചിത എണ്ണം സ്ത്രീ സംവരണ വാർഡുകൾ ലഭിക്കാത്ത സാഹചര്യ ത്തിൽ, 2020ൽ സ്ത്രീകൾക്കു സംവരണം ചെയ്‌ത വാർഡുക് ളിൽ 2015ലും സംവരണം വന്നിട്ടുള്ള വാർഡുകൾ ഒഴിവാക്കി നറുക്കെടുക്കണം. എന്നിട്ടും സ്ത്രീ സംവരണ വാർഡുകൾ പൂർത്തിയാക്കാൻ കഴിയാതിരുന്നാൽ 2020ലും 2015ലും തുടർ ച്ചയായി സംവരണം ചെയ്‌തിരുന്ന വാർഡുകൾ നറുക്കെടുപ്പി നു പരിഗണിക്കണം.

സംവരണം സംബന്ധിച്ച് തീരുമാനമാകുന്നതോടെ തിരഞ്ഞെടുപ്പ് ചർച്ച സജീവമാകും. സംവരണം പാലിക്കുന്നതിനായി ചില വാർഡുകൾ വീണ്ടും സംവരണം ആകും. അപ്രതീക്ഷിതമായി ഇത്തരത്തിൽ വാർഡ് സംവരണം ആകുന്നത് സ്ഥാനാർഥി കുപ്പായം ഇട്ട പലർക്കും തിരിച്ചടിയാകും. സ്ത്രീ സംവരണം 50 ശതമാനം വേണം. അതിന് പുറമേയാണ് പട്ടിക ജാതി സംവരണവും. ചില സ്ഥാപനങ്ങളിൽ പട്ടികജാതി ജനറലിന് പുറമെ പട്ടിക ജാതി സ്ത്രീ സംവരണവും പട്ടിക വർഗ സംവരണവും ഉണ്ടാകും. ഇതു കാരണം ജനറൽ സീറ്റുകൾ പകുതിയിൽ താഴെയാണ് ഉണ്ടാകുക.

error: Content is protected !!