Monday, October 13

വീണു കിട്ടിയ സ്വർണാഭരണം ഉടമയെ ഏൽപ്പിച്ച് വ്യാപാരി

കൊടിഞ്ഞി : വീണുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി വ്യാപാരി. കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി എം പി സദർ ആണ് വീണു കിട്ടിയ സ്വർണാഭരണം ഉടമയെ ഏൽപ്പിച്ചത്. 2 ദിവസം മുമ്പ് ഫാറൂഖ് നഗർ ഓഡിറ്റോറിയത്തിൽ കല്യാണത്തിന് വന്നപ്പോഴാണ് ഫാറൂഖ് നഗർ സ്വദേശിനിയുടെ കാതിലെ ആഭരണം നഷ്ടപ്പെട്ടത്. ആഭരണത്തിന്റെ ഒരു ഭാഗം നേരത്തെ ഇവർ സഞ്ചരിച്ചിരുന്ന വാഹന ത്തിൽ നിന്ന് ലഭിച്ചിരുന്നു. ബാക്കി ഭാഗം ലഭിക്കുന്നതിനായി ഇവർ 2 ദിവസം ഓഡിറ്റോറിയത്തിൽ ഉൾപ്പെടെ തിരഞ്ഞിരുന്നു. മെക് സെവൻ ഹെൽത്ത് ക്ലബ്ബിൽ വരുന്ന സദറിന് ഇന്നലെ രാവിലെ ആഭരണം ലഭിക്കുകയായിരുന്നു. ഇത് ഉടമസ്ഥർക്ക് കൈമാറി. ഫാറൂഖ് നഗറിൽ എം.പി ഹാർഡ്‌വെയർ നടത്തുകയാണ് സദർ.

error: Content is protected !!