Thursday, November 13

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വീട്ടമ്മയെ വീട്ടിലെത്തി ഉപദ്രവിച്ച യുവാവ് പിടിയിൽ

വളാഞ്ചേരി: ഫേസ് ബുക്ക് വഴി പരിചയപ്പെട്ട ഭർതൃമതിയായ യുവതിയെ വീട്ടിൽ കയറി ഉപദ്രവിച്ച യുവാവിനെ വളാഞ്ചേരി പൊലിസ് പിടികൂടി.തൃശൂർ ദേശമംഗലം സ്വദേശി യദുകൃഷ്ണനെ (28)യാണ് വളാഞ്ചേരി പൊലിസ് പിടികൂടിയത്. ഫേയ്സ് ബുക്ക് വഴി കഴിഞ്ഞനാലു വർഷത്തോളമായി പരിചയത്തിലായിരുന്ന പുറമണ്ണൂർ സ്വദേശിനിയെയാണ് ഇയാൾ വീട്ടിൽ കയറി ഉപദ്രവിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ മാസം 23നാണ് കേസിനാസ്പദമായ സംഭവം.രാത്രി യുവതിയുടെ വീട്ടിലെത്തിയ ഇയാൾ കതക് തുറക്കാൻ ആവശ്യപ്പെടുകയും വീട്ടിനകത്തേക്ക് കയറിയഇയാൾ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും യുവതിയെ ക്രൂരമായി മർദ്ധിക്കുകയുമായിരുന്നു. ഭഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ ഇയാൾ അവിടെ നിന്നും രക്ഷപ്പെട്ടു.എന്നാൽ വീണ്ടും ഉപദ്രവം തുടർന്നതോടെ യുവതി ഭർത്താവിനേയും കൂട്ടി പൊലിസിൽ പരാതി നൽകുകയായിരുന്നു നാലുവർഷത്തോളമായ ഇവരുടെ ബന്ധത്തിലെ അസ്വാരസ്യങ്ങളും ബന്ധം തുടർന്ന് പോകാൻ യുവതി തയ്യാറാകാത്തതുമാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പറയപ്പെടുന്നത് പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാൻ്റ് ചെയ്തു. സി.ഐ വിനോദ് വലിയാട്ടൂരിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ.ശശികുമാർ, എസ്.സി.പി.ഒ.ഷൈലേഷ്, സി.പി.ഒ മാരായ വിജയനന്ദു,രജിത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന

error: Content is protected !!