വായനയെ സ്നേഹിച്ച ബാപ്പുട്ടി ഹാജി അന്തരിച്ചു

തിരൂരങ്ങാടി : പുസ്തകങ്ങളെ സ്നേഹിച്ച തിരൂരങ്ങാടി യിലെ വലിയാട്ട് മൊയ്‌ദീൻ കുട്ടി എന്ന ബാപ്പുട്ടി ഹാജി (87) അന്തരിച്ചു. വായനയും കൃഷിയുമായി കഴിഞ്ഞിരുന്ന അദ്ദേഹം വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരിച്ചത്. കബറടക്കം വ്യാഴാഴ്ച രാവിലെ 8.30 ന് തിരൂരങ്ങാടി മേലേച്ചിന പള്ളിയിൽ.

വായനയെ ജീവനെ പോലെ സ്നേഹിച്ച വ്യക്തിയായിരുന്നു ബാപ്പുട്ടി ഹാജി. അപൂർവമായത് ഉൾപ്പെടെ വിവിധ ഭാഷകളിലുള്ള ആയിരത്തിലേറെ പുസ്തകങ്ങൾ ഇദ്യേഹത്തിന്റെ ശേഖരത്തിലുണ്ട്. മഹാഭാരതം, ഭാഗവതം ഉൾപ്പെടെ വിവിധ മത ഗ്രന്ധങ്ങൾ, ശാസ്ത്രം, ടെക്‌നോളജി, ആത്മകഥ, നോവൽ, ഉൾപ്പെടെ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ലണ്ടനിൽ നിന്ന് വരുത്തിയ പുസ്തകങ്ങൾ വരെ ഇവിടെയുണ്ട്. വിദേശത്ത് ജോലി ആവശ്യർതം പോയപ്പോഴും പുസ്തക വായന ഉണ്ടായിരുന്നു. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പൊന്നപ്പോൾ 227 കിലോ പുസ്തകവുമായാണ് ഇദ്ദേഹം വന്നത്. പുസ്തകങ്ങൾ സൂക്ഷിയ്ക്കാൻ വീട്ടുമുറ്റത്ത് പുസ്തകപ്പുര തന്നെ നിർമിച്ചിട്ടുണ്ട്. സ്വസ്ഥമായി വായിക്കാനും പുസ്തകങ്ങൾ സൂക്ഷിക്കാനും ആണെന്നാണ് ഹാജി പറഞ്ഞിരുന്നത്. വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേർ ഇവിടെ സന്ദര്ശിക്കാറുണ്ട്. വരുന്നവർക്ക് തേനും മിഠായിയും നൽകൽ ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്. പോക്കറ്റിൽ എപ്പോഴും മിഠായി കാണും. വഴിയിൽ കാണുമ്പോഴും മിഠായി നൽകും. ഇ എസ് എൽ സി വിജയിച്ച ഇദ്ദേഹത്തിന് തുടർ പഠനത്തിന് പോകാൻ കഴിഞ്ഞിരുന്നില്ല. ഏതാനും വർഷം മുമ്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഓപ്പൺ ഡിഗ്രിക്ക് ചേർന്നിരുന്നു.

ഭാര്യ: കുഞ്ഞിപ്പാത്തുമ്മ
 മക്കൾ : അബ്ദുറഊഫ് (ജിദ്ദ) അഹമ്മദ്, ഇബ്രാഹിം (ജിദ്ദ), ആഇശ, ആമിന, ശരീഫ.
 മരുമക്കൾ :
 മുഹമ്മദ് ക്ലാരി,
 മരക്കാർ കച്ചേരിപ്പടി,
 ഉബൈദ് തെയ്യാല ,
സക്കീന,
ഉമൈബ,
ജൈസത്ത്.

error: Content is protected !!