
മലപ്പുറം :പ്രവാസികളുടെ പരാതി പരിഹാരത്തിനായി സംസ്ഥാനത്ത് പ്രത്യേക പൊലീസ് സ്റ്റേഷന്‍ രൂപീകരിക്കണമെന്നും എന്‍.ആര്‍.ഐ കമ്മീഷന്‍ യാഥാര്‍ഥ്യമാക്കുമെന്നുമുള്ള നിർദേശം വിഷൻ 2031- പ്രവാസി കാര്യ വകുപ്പിന്റെ മലപ്പുറത്തു നടന്ന സംസ്ഥാനതല സെമിനാറിൽ നിർദേശം. തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവാസി സൗഹൃദ ഇടങ്ങള്‍ ഒരുക്കും. പ്രവാസി ബിസിനസ് റീജനറേഷന്‍ പ്രോഗാം, പ്രവാസികള്‍ക്ക് ലീഗല്‍ അസിസ്റ്റന്‍സ്, പുതിയ പ്രവാസത്തെ സംബന്ധിച്ചുള്ള ആശങ്ങള്‍ക്കനുസരിച്ച് സമൂഹത്തെ തയ്യാറാക്കല്‍, നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളിലും പെന്‍ഷന്‍ സ്‌കീമുകളിലും കാലോചിതമായ പരിഷ്‌കരണം തുടങ്ങിയ നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു.
നോര്‍ക്ക സ്പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസ് ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി ചർച്ച നയിച്ചു.
ലോകകേരള സഭാംഗം പി.എം. ജാബിര്‍, കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി വി.കെ. റഊഫ്, കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് വര്‍ക്കിങ്് പ്രസിഡന്റ് റസാഖ് മാസ്റ്റര്‍ എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രവാസികള്‍ക്ക് [email protected] ലേക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അയയ്ക്കാം.
തിരിച്ചുവരുന്ന പ്രവാസികളുടെ കഴിവുകളെ നാടിന്റെ വികസനത്തിന് ഉപയോഗിക്കണം
പ്രവാസ ലോകത്തുനിന്ന് തിരിച്ചുവരുന്ന പ്രവാസികളുടെ വിഭവശേഷിയെ നാടിന്റെ വികസനത്തിന് ഉപയോഗിക്കണമെന്ന് വിഷന്‍ 2031 പ്രവാസികാര്യ വകുപ്പിന്റെ സംസ്ഥാനതല സെമിനാറിന്റെ ഭാഗമായുള്ള ‘കേരള വികസനവും പ്രവാസി പങ്കാളിത്തവും’ പാനല്‍ ചര്‍ച്ച അഭിപ്രായപ്പെട്ടു. സിയാല്‍ മാതൃകയില്‍ കമ്പനികള്‍ രൂപീകരിച്ച് പ്രവാസി ഫെഡിന്റെ മേല്‍നോട്ടത്തില്‍ ഓരോ പ്രദേശങ്ങള്‍ക്കും അനുയോജ്യമായ പ്രൊജക്ടുകള്‍ നടപ്പാക്കണം. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രവാസികളുടെ സമ്പത്ത് ഉപയോഗിക്കണമെന്നും, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ പ്രവാസികള്‍ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്നും വിഷയത്തില്‍ സംസാരിച്ച വിവിധ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
വിദേശത്തുള്ള മലയാളി അധ്യാപകര്‍, ഗവേഷകര്‍, മറ്റു വിദഗ്ധര്‍, എന്നിവരുടെ അറിവും അനുഭവവും കേരളത്തിലെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തണം. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് പോലുള്ള വേദികള്‍ വഴി പ്രവാസി നിക്ഷേപകരെ ആകര്‍ഷിക്കണം. തദ്ദേശ സ്ഥാപനങ്ങളില്‍ മറ്റു സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ മാതൃകയില്‍ പ്രവാസികാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയെടുക്കണം. തിരികെയെത്തിയ പ്രവാസികളെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ജനകീയ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. പെന്‍ഷന്‍ പദ്ധതികളില്‍ ചേരാന്‍ കഴിയാത്തതും ആനുകൂല്യങ്ങള്‍ ലഭിക്കാത്തതുമടക്കമുള്ള പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും തൊഴില്‍നഷ്ടപ്പെട്ട് വരുന്ന വൈദഗ്ധ്യമുള്ള പ്രവാസികള്‍ക്കെല്ലാം തൊഴില്‍ ലഭ്യമാക്കാന്‍ നടപടി വേണമെന്നും ചര്‍ച്ച അഭിപ്രായപ്പെട്ടു. ജസ്റ്റിസ് (റിട്ട) സോഫി തോമസ് (കേരള പ്രവാസി കേരളീയര്‍, കമ്മിഷന്‍) ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ചു. കേരള പ്രവാസി കേരളീയ ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ ഗഫൂര്‍ പി. ലില്ലീസ് പാനല്‍ ചര്‍ച്ച നിയന്ത്രിച്ചു. വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ദിനേഷ്, കെ. വിജയകുമാര്‍, പി.എം.എ ജലീല്‍, വികാസ് എന്നിവര്‍ സംസാരിച്ചു.
പരമ്പരാഗത കുടിയേറ്റ മാതൃകകള്‍ക്ക് അപ്പുറം നൈപുണ്യ അധിഷ്ഠിതവും സുരക്ഷിതവുമായ കുടിയേറ്റ സംസ്‌കാരമാണ് ആവശ്യം
പരമ്പരാഗതമായ ലക്ഷ്യസ്ഥാനങ്ങള്‍ക്കും രീതികള്‍ക്കും അപ്പുറം സുരക്ഷിതവും സുതാര്യവും നൈപുണ്യത്തിലധിഷ്ഠിതവുമായ കുടിയേറ്റ സംസ്‌കാരത്തിന് മുന്‍ഗണന നല്‍കണമെന്ന് വിഷന്‍ 2031 പ്രവാസികാര്യ വകുപ്പിന്റെ സംസ്ഥാനതല സെമിനാറിന്റെ ഭാഗമായുള്ള നവ തൊഴില്‍ അവസരങ്ങളും നൈപുണ്യ വികസനവും പ്രവാസത്തിന്റെ പശ്ചാത്തലത്തില്‍ എന്ന പാനല്‍ ചര്‍ച്ച അഭിപ്രായപ്പെട്ടു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വിദഗ്ധ അംഗം ഡോ: കെ.രവി രാമന്‍ ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ചു.
ചര്‍ച്ചയില്‍ അന്താരാഷ്ട്ര കുടിയേറ്റ വെല്ലുവിളികളും അവസരങ്ങളും, ആഗോള തൊഴില്‍ വിപണിയിലെ മാറ്റങ്ങളും ചര്‍ച്ച ചെയ്തു. 2030ഓടെ 170 മില്യണ്‍ പുതിയ തൊഴില്‍ അവസരങ്ങളും 92 മില്യണ്‍ തൊഴില്‍ നഷ്ടവും ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, കോളേജുകളില്‍ നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസ മാറ്റങ്ങള്‍, പ്രവാസികളുടെ സ്വത്തുക്കള്‍ നൈപുണ്യ കേന്ദ്രങ്ങളാക്കല്‍, വിദേശ പഠന-പരിശീലന സംവിധാനങ്ങളും പുനര്‍നൈപുണ്യ വികസനവും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരുക്കണമെന്നും നിര്‍ദേശം ചര്‍ച്ചയില്‍ ഉയര്‍ന്നു.
ചര്‍ച്ചയില്‍ ലോക കേരള സഭാ സെക്രട്ടറിയേറ്റ് ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് ചര്‍ച്ച നയിച്ചു. നോര്‍ക്ക റൂട്‌സ് ജോയിന്റ് സെക്രട്ടറി ആന്‍ഡ് മാനേജര്‍ (റിക്രൂട്ട്‌മെന്റ്) പ്രകാശ് പി. ജോസഫ് , എം.ഇ.എസ് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോ: മുബാറക് സാനി , പ്രവാസി ലീഗ് പ്രസിഡന്റ് ഹനീഫ മുനിയൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.